Featured

കായംകുളം കൊച്ചുണ്ണി

ഇന്ന് ഉച്ച മുതൽ കേട്ടു തുടങ്ങിയ അടിപൊളി റിവ്യൂസ് കേട്ടുകൊണ്ടാണ് പടത്തിനു പോയത്...
കായംകുളം കൊച്ചുണ്ണി എന്ന കേരളക്കര ആകെ അറിയപ്പെടുന്ന ആ ഇതിഹാസത്തിന്റെ കഥ ചുരുങ്ങിയ സമയത്തിനുള്ളിൽ നിന്നുകൊണ്ട് നമുക്ക് മുൻപിൽ അവതരിപ്പിക്കുക എന്ന വെല്ലുവിളി സംവിധായകൻ നിർവഹിച്ചിരിക്കുന്നു

കേട്ടു മറന്ന കഥകളോട് എത്ര മാത്രം നീതി പുലർത്തി എന്നത്  കൊച്ചുണ്ണിയുടെ കഥകൾ  കുട്ടിക്കാലത്തു മുതൽ കേട്ടിട്ടുള്ള ഓരോരുത്തരും വിലയിരുത്തേണ്ടതാണ്....

 കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും എന്ന് കേട്ടാൽ മനസ്സിൽ വരുന്നത് സത്യനും നസീറുമൊക്കെ പണ്ട് ഇതേ വേഷങ്ങൾ ചെയ്തപ്പോൾ ഉള്ള രൂപങ്ങൾ ആയിരുന്നു, ഈ സിനിമ കണ്ടു കഴിഞ്ഞിട്ടും നസീറും സത്യനുമൊക്ക തന്നെയാണ് ഇപ്പോഴും മനസ്സിൽ നിൽക്കുന്നത് കാരണം ആ കഥാപാത്രങ്ങൾക്കു ഒരു റിയാലിറ്റി feel ചെയ്തിരുന്നു...

ഇന്ന് കണ്ട കഥാപാത്രങ്ങൾക്ക് അത് കൃത്രിമം ആയി ചെയ്തപോലെ തന്നെ ഒരു ഫീൽ ആണ് സമ്മാനിച്ചത്...

ഇപ്പോളത്തെ തലമുറയ്ക്ക് വേണ്ടി മാസ്സും, കേൾക്കാത്ത സംഭവങ്ങളും കൂട്ടി ചേർത്തപോലെ തോന്നി...


കായംകുളം കൊച്ചുണ്ണി ആരെന്നു പോലും അറിയാതെ പോയ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് ഒരു തവണ കാണാൻ പറ്റുന്ന ഒരു ചിത്രമാണിത്....


ഫാൻസ്‌കാർ ക്ഷമിക്കുക :

നിവിൻ പോളിയെയും, മോഹൻലാലിനെയും ഞാൻ ഈ ചിത്രത്തിൽ കണ്ടു, പക്ഷെ കൊച്ചുണ്ണിയെയും, ഇത്തിക്കര പക്കിയെയും എനിക്ക് അവരിൽ കാണാൻ സാധിച്ചില്ല

ബാബു ആന്റണിയുടെ കഥാപാത്രം സണ്ണി വെയ്‌ന്റെ കഥാപാത്രം ഇത്‌ രണ്ടും ഇഷ്ടപ്പെട്ടു....

ഒരു ആവറേജ് ചിത്രം എന്ന് പറയാം....

4.5/10
96: Tamil Movie(2018)

96:  Tamil Movie(2018)
വിജയ് സേതുപതി,ത്രിഷ

പ്രണയിച്ചവർക്കായി, പ്രണയിക്കാൻ ആഗ്രഹിച്ചവർക്കായി, പ്രണയിച്ചു കൊണ്ടിരിക്കുന്നവർക്കായി, ഇനി പ്രണയിക്കാൻ പോവുന്നവർക്കായി......

സ്കൂൾ നൊസ്റ്റാൾജിയയിൽ പൊതിഞ്ഞെടുത്ത ഒരു അതിമനോഹര രുചിയുള്ള  മിട്ടായിയാണ് ഈ ചിത്രം...

പതിയെ പതിയെ നുണഞ്ഞു നുണഞ്ഞു  ആസ്വദിക്കേണ്ട ഒരു അതിമനോഹര പ്രണയകാവ്യം....


96 ബാച്ചിൽ ഒന്നിച്ചു പഠിച്ച അവർ 22 വർഷങ്ങൾക്കു ശേഷം നടത്തുന്ന റീ യൂണിയനിൽ കണ്ടു മുട്ടുന്നു....
പഴയ സ്കൂൾ ജീവിതത്തിന്റെ ആ മനോഹരമായ  നിമിഷങ്ങൾ  അവരുടെ ഓർമകളിലൂടെ പുനർജനിക്കുന്നു....

ജാനുവും, രാമചന്ദ്രനും തമ്മിലുള്ള സ്കൂൾ പ്രണയ രംഗങ്ങളും, പിന്നീടുള്ള സംഭവ വികാസങ്ങളും, റീ യൂണിയനിൽ കണ്ടു മുട്ടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം...നായികാ നായകന്മാരുടെ കുട്ടിക്കാലം അവതരിപ്പിച്ചവർ വളരെ അധികം മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.....

വിജയ് സേതുപതി, തൃഷ ഇവരും മോശമാക്കിയില്ല....


9/10വരത്തൻ

വരത്തൻ
മലയാളം മൂവിതൃശൂർ പൂരത്തിന്റെ മേളത്തെക്കുറിച്ച് കേട്ടിട്ടില്ലേ..
പതിയെ കൊട്ടി തുടങ്ങി,  കുറച്ചു കഴിഞ്ഞു മേളം മുറുകും,  കൊട്ടിത്തകർത്തു മേളം അവസാനിക്കുന്നു...


അതെ പോലെ തന്നെയാണ് ഈ ഫിലിം

പതിഞ്ഞ തുടക്കം,  എന്തോ വരാനുള്ള സൂചന നൽകി മുറുകിയ ഇടവേള,  കൊട്ടിത്തകർത്ത ക്ലൈമാക്സ്‌.....

വിദേശത്ത് ജോലി ചെയ്യുന്ന നായകനും നായികയും അവിടെ ഉള്ള ജോലി പോയതിനു ശേഷം നാട്ടിൽ എത്തുന്നു,  നാട്ടിലെ നായികയുടെ സ്വത്തിലെ ഒരു എസ്റ്റേറ്റിൽ എത്തുന്ന അവർക്കു അവിടെ ചുറ്റും ഉള്ളവരിൽ നിന്നും നേരിടേണ്ടി വരുന്ന അനുഭവങ്ങൾ ആണ് ചിത്രം പറയുന്നത്

സസ്പെൻസ് ത്രില്ലെർ മൂവി അല്ല, ത്രില്ലെർ മൂവി ഗണത്തിൽ പെടുത്താം....

സ്വന്തം അമ്മയെയും  ഭാര്യയെയും, പെങ്ങന്മാരെയും സ്ത്രീകൾ ആയി കണ്ടു തങ്ങളോട് ചേർത്ത് നിർത്തിയിട്ടു, അവരുടെ മേലെ മറ്റാരുടെ എങ്കിലും നോട്ടം എത്തിയാൽ അതിനെതിരെ പ്രതികരിച്ചിട്ട് അന്യ സ്ത്രീകളെ എല്ലാം മറ്റു കണ്ണുകളോട് കൂടി നോക്കി കാണുന്ന ചില മലയാളികളുടെ സദാചാരമൂല്യത്തിലേക്കുള്ള ഒരെത്തി നോട്ടം ആണ് ഈ ചിത്രം

ക്ലൈമാക്സിന്റെ കൊട്ടിക്കലാശം കുറച്ച് ഓവർ ആണെന്ന് ഒരു അഭിപ്രായം വന്നേക്കാം,  പക്ഷെ സിനിമ കാണുന്ന ഓരോ പ്രേക്ഷകനും ആഗ്രഹിച്ച ക്ലൈമാക്സ്‌ തന്നെ ആയിരുന്നു....

5 വയസ്സിൽ താഴെ ഉള്ള കുട്ടികളും ആയി നല്ല സ്‌പീക്കർ സിസ്റ്റം ഉള്ള തീയറ്ററിൽ പോയാൽ അവര് ചിലപ്പോൾ നിങ്ങളെ ഫിലിം മുഴുവൻ കാണിക്കുമോ എന്ന് ഡൌട്ട് ഉണ്ട്...

വെറൈറ്റി പ്രതീക്ഷിച്ചു പോവരുത്, സസ്പെൻസ് പ്രതീക്ഷിച്ചും പോവരുത്, ബോറടിക്കില്ല, തൃപ്തി തരും......

7. 5/10പടയോട്ടം

പടയോട്ടം


ജയസൂര്യയുടെ ആട് 2, ഇടി എന്നീ ചിത്രങ്ങൾ പോലെ കഥയ്ക്ക് വലിയ പ്രാധാന്യം കൊടുക്കാത്ത ആളുകളെ രസിപ്പിക്കാൻ വേണ്ടി അണിയിച്ചൊരുക്കിയ ഒരു ഫിലിം...
പുട്ടിനു തേങ്ങാപ്പീര എന്നത് പോലെ ഇടയ്ക്കിടക്ക് അത്യാവശ്യം ചിരിക്കാൻ വേണ്ട വിഭവങ്ങൾ ഉണ്ട്

തിരുവനന്തപുരത്ത്  ചെറിയ ജോലികളും അല്ലറ ചില്ലറ അടിയും ഇടിയും ഒക്കെ ആയി നടക്കുന്ന ദിലീഷ് പോത്തൻ, സൈജു കുറുപ്പ് and ടീം,  അവരുടെ കൂട്ടത്തിൽ  ഒരുത്തനെ ഒരു നിസാര കാര്യത്തിന് ആരോ തല്ലിയിട്ടു പോവുന്നു...

തിരിച്ചു തല്ലുമെന്നു കൂട്ടുകാരന് വാക്കും കൊടുത്തു പുറപ്പെട്ടപ്പോൾ ആണ് തല്ലിയവൻ കാസറഗോഡ്കാരൻ ആണെന്ന് ഇവർ അറിഞ്ഞത് അതുകൊണ്ട് അത്രയും ദൂരം പോയി തല്ലാൻ ഇവർ നാട്ടിൽ തന്നെ ഉള്ള മറ്റൊരു ഗുണ്ടയുടെ (ബിജു മേനോൻ )സഹായം തേടുന്നു...

പിന്നീട് ഇവർ ഒരുമിച്ചു നടത്തുന്ന രസകരമായ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം....


ഇടി എന്ന ചിത്രത്തേക്കാൾ നല്ല ചിത്രമാണ് എന്നാൽ  ആട് 2 എന്ന ചിത്രത്തിന്റെ അത്രയും ഇല്ല താനും


ഇടയ്ക്ക് നല്ല ലാഗ് അനുഭവപ്പെട്ടു,   ക്ലൈമാക്സ്‌  രസിപ്പിച്ചു....

ഒരു ആവറേജ് കോമഡി മൂവി
5.5/10


തീവണ്ടി

തീവണ്ടി

ഒരു സിഗരറ്റ് പുകയുടെ മണത്തിൽ ഭൂമിയിലേക്ക് ജീവൻ വെച്ചു കടന്നു വന്ന ബിനീഷ് എന്ന നായക കഥാപാത്രം,  അവന്റെ ലൈഫിൽ അവൻ എന്തിനേക്കാളും പ്രാധാന്യം കൊടുത്തിരുന്നത് പുകവലിക്ക് ആയിരുന്നു,  കുടുംബ ബന്ധത്തെക്കാളും, കാമുകിയേക്കാളും എല്ലാം അവനു  വലുത് സിഗരറ്റ് എന്ന ലഹരി ആയിരുന്നു,
സിഗരറ്റ് എല്ലാം നശിപ്പിക്കും എന്ന അവസ്ഥയിൽ  ജീവിതം നഷ്ടപ്പെട്ടു തുടങ്ങിയ ഒരുവൻ  ജീവിതത്തിലേക്ക്  തിരിച്ചു വരാൻ ശ്രെമിക്കുന്നതാണ് ഈ ചിത്രം..
അതിൽ അവൻ വിജയിക്കുമോ അതോ ലഹരി വിജയിക്കുമോ എന്ന് ചിത്രം കണ്ടു നിങ്ങൾ മനസിലാക്കുക

പ്രമേയം ഇങ്ങനെ ആണെങ്കിലും പ്രേക്ഷകരെ വളരെ രസിപ്പിക്കുന്ന രീതിയിൽ ആണ് ചിത്രം എടുത്തിരിക്കുന്നത്,  നാട്ടിൻ പുറത്തെ കാഴ്ചകളും,  അതിമനോഹരമായ ഗാനങ്ങളും ചിത്രത്തിന്റെ മോഡി കൂട്ടിയിരിക്കുന്നു...

First ഹാഫിലെ ചെറിയ ഒരു ലാഗ് ഒഴിച്ച് നിർത്തിയാൽ വളരെ മനോഹരമായ ഒരു കോമഡി entertainer ആണ് ചിത്രം
ടോവിനോ മലയാളത്തിലെ മുൻ നിരയിലേക്കുള്ള യാത്രയിൽ ആണെന്ന് നിസ്സംശയം പറയാം....


7.5/10Karwaan Hindi

Kaarwaan ഹിന്ദി

ദുൽഖർ സൽമാൻ നായകനായി വന്ന ഹിന്ദി ചലച്ചിത്രം

  ഇഷ്ടപ്പെട്ട പ്രഫഷൻ ആയ ഫോട്ടോഗ്രാഫി ഉപേക്ഷിച്ചു അച്ഛന്റെ നിർബന്ധപ്രകാരം ബാഗ്ലൂരിൽ IT കമ്പനിയിൽ ജോലി ചെയ്യുന്ന അവിനാശ് എന്ന ദുൽഖർ കഥാപാത്രം,  എല്ലാത്തിനും ഓർഡർ ഇടുന്ന അച്ഛനോട് വലിയ സ്നേഹ ബഹുമാനങ്ങളോ ഒന്നും ഇല്ലാത്ത നായകൻ 2 സ്ഥലത്തു താമസിക്കുന്ന  അവർ തമ്മിൽ കാണാറു പോലും ഇല്ലായിരുന്നു ..


അങ്ങനെ ഇരിക്കെ  നായകനു ഒരു ദിവസം ഒരു ഫോൺ കോൾ വരുന്നു, ടൂർ പോയ അച്ഛൻ അപകടത്തിൽ മരിച്ചു,  ബോഡി മകന്റെ അഡ്രസിലേക്കു അയച്ചിട്ടുണ്ട് രാവിലെ കാർഗോ ഓഫീസിൽ പോയി കളക്ട് ചെയ്യണമത്രേ...

അച്ഛനോട് വലിയ സ്നേഹം ഒന്നും ഇല്ലാത്ത മകന് അത് athra വലിയ ഷോക്കിങ് ന്യൂസ്‌ ഒന്നും അല്ലായിരുന്നു,  പിന്നെ മകന്റെ കടമ നിർവഹിക്കാൻ അയാൾ പരിചയക്കാരനായ വാൻ ഡ്രൈവർ ഇർഫാൻ ഖാന്റെ കഥാപാത്രവുമായി കാർഗോ ഓഫീസിൽ എത്തുന്നു...


സംസ്കാര സമയത്താണ് അവർ അത് കണ്ടത് തങ്ങൾക്കു വന്നിരിക്കുന്ന ബോഡി അച്ഛന്റെ അല്ല മറ്റൊരു സ്ത്രീയുടെ ആയിരുന്നു,
പിന്നീടുള്ള അന്വോഷണത്തിൽ കേരളത്തിൽ കൊച്ചിയിൽ ഉള്ള ഒരു സ്ത്രീയുടെ ബോഡിയും അച്ഛന്റെ ബോഡിയും തമ്മിൽ അഡ്രസ്സിൽ മാറി പോയതാണെന്ന് ഇവർ മനസിലാക്കുന്നു തുടർന്ന് ഈ ബോഡി തിരികെ കൊടുത്തു അച്ഛന്റെ ബോഡി എടുക്കാൻ കേരളത്തിലേക്ക് ഇവർ നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം

മക്കളോടുള്ള അച്ഛനമ്മമാരുടെ സ്നേഹം മക്കൾJ മനസിലാക്കുമ്പോഴേക്കും പലപ്പോഴും  വൈകി പോവും എന്നുള്ള സത്യം ഈ സിനിമയിൽ നമ്മൾ കാണുന്നു....

ഇർഫാൻ ഖാന്റെ കഥാപാത്രം ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ഈ സിനിമ വിജയിക്കുമായിരുന്നോ എന്ന് സംശയം undu,  ഇർഫാൻ ഖാൻ പുള്ളിയുടെ കോമഡി തകർത്തു..

ദുൽഖർ ഹിന്ദി അരങ്ങേറ്റം മോശമാക്കിയില്ല, ഇർഫാനുമായുള്ള കോമ്പിനേഷൻ നല്ലതായിരുന്നു,  ദുൽഖറിന് വെല്ലുവിളി ഉയർത്താനോ അഭിനയിച്ചു ഫലിപ്പിക്കാനോ ഒന്നും കഷ്ടപ്പാട് ഇല്ലാത്ത ഒരു കഥാപാത്രമായിരുന്നു അവിനാഷ്
കുമരകത്തിന്റെ ഭംഗി ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും,  ഈ സിനിമ കണ്ടു കുറെ ആളുകൾ എങ്കിലും കേരളത്തിൽ വരാൻ ആഗ്രഹിക്കും അത് തീർച്ചയാണ്....7.5/10


ഇബിലീസ്

ഇബിലീസ്


പടം കണ്ടിറങ്ങിയപ്പോൾ പലരുടെയും മനസ്സിൽ ഉയർന്ന ഒരു ചോദ്യം ഇതാവാം,  ശരിക്കും അങ്ങനെ തന്നെ ആണെങ്കിലോ???


എന്നും കാണാറുള്ള, അടി, ഇടി, പ്രണയം, കോമഡി ഇങ്ങനെ ഉള്ള  ചിത്രങ്ങൾ അല്ലാതെ  വ്യത്യസ്ഥത ഇഷ്ടപെടുന്നുണ്ടോ നിങ്ങൾ, ഉണ്ടെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ ചിത്രത്തിന്

ഒരു മുത്തശ്ശിക്കഥ സ്‌ക്രീനിൽ കാണുന്ന ലാഘവത്തോടെ, ലോജിക് ഒക്കെ മാറ്റി വെച്ച് സമീപിച്ചാൽ ഒട്ടും ബോറടിക്കാതെ കാണാൻ പറ്റിയ ചിത്രം...
മലയാളത്തിൽ ഇങ്ങനെ ഒരു കഥ സിനിമയാക്കി നമ്മുടെ മുൻപിൽ വന്ന സംവിധായകൻ തികച്ചും അഭിനന്ദനം അർഹിക്കുന്നു....

സിനിമ എന്ന കലാരൂപം സമയം പോക്കിന് മാത്രം കാണുന്നവർക്കുള്ള ചിത്രം അല്ലിത്, സിനിമ ആസ്വദിക്കുവാൻ ഉള്ളതാണെന്നും അതിൽ വ്യത്യസ്ഥത വേണം എന്നും ആഗ്രഹിക്കുന്നവർക്കുള്ള ചിത്രമാണിത്.....

മുത്തശ്ശിക്കഥകളിൽ കേട്ടിട്ടുള്ള പോലത്തെ ഒരു ഗ്രാമം, അവിടെ മരണം എല്ലാവർക്കും ഒരു സാധാരണ സംഭവം മാത്രം, അതിൽ ആരും അത്ര വലിയ ദുഖമൊന്നും കാണുന്നില്ല, അവിടെ ഉള്ള നമ്മുടെ കഥാനായകൻ അവനു ഏറ്റവും ഇഷ്ടം അവന്റെ സർകീട്ടുകാരനായ മുത്തശ്ശനെ ആണ്,  കൂടാതെ അവനു തുറന്നു പറയാത്ത ഒരു പ്രണയവും കൂടി ഉണ്ട്.......
അവന്റെ ജീവിതത്തിൽ മരിച്ചവരും ജീവിച്ചിരിക്കുന്നവരും വന്നു പോവുന്നതും ആ കൂടെ അവന്റെ പ്രണയ സാഫല്യത്തിനായി അവനും  മുത്തശ്ശനും നടത്തുന്ന കൊച്ചു കൊച്ചു പൊടി കൈകളുമാണ് ഈ ചിത്രം

മരണത്തെയും മരണാനന്തര ജീവിതത്തെയും തികച്ചും ലാഘവത്തോടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു....7/10


Nb: കുറച്ചു പേര് ഒന്നിച്ചു ഈ  പടത്തിനു പോയാൽ ഈ ഫിലിം ചിലപ്പോൾ ഒരാൾക്കേ ഇഷ്ടപെടു..... ആ ഒരാൾ നിങ്ങൾ ആവട്ടെ...