Silence... Can You Hear It? [2021] Hindi  Investigation Thriller  ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടാസ്വദിക്കാനുള്ള...

Home » , , » Silence... Can You Hear It? [2021]

Silence... Can You Hear It? [2021]

 Silence... Can You Hear It? [2021]

Hindi 
Investigation Thriller 

ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടാസ്വദിക്കാനുള്ള വകയെല്ലാം ഉള്ള ഒരു ഹിന്ദി ചിത്രമാണിത് . എ.സി.പി. അവിനാശ് വർമയുടെ നേതൃത്വത്തിൽ ഉള്ള ഒരു സ്‌പെഷ്യൽ ടീം  നടത്തുന്ന  മർഡർ ഇൻവെസ്റ്റിഗേഷൻ ആണ് ഈ ചിത്രത്തിൽ നമുക്ക്  കാണാൻ സാധിക്കുക .മലയാളത്തിലെ സിബിഐ ഫിലിം സീരീസ് പോലെ ഈ ചിത്രത്തിനും ഒരു രണ്ടാം ഭാഗം 2024 ൽ പുറത്തിറങ്ങിയിട്ടുണ്ട് .

 ഒരു കുന്നിൻ മുകളിൽ ട്രക്കിങ്ങിനു ചെന്ന ഒരു സംഘം യുവാക്കൾ അവിടെ വെച്ച് ഒരു പെൺകുട്ടിയുടെ മൃതദേഹം കാണുന്നു . റിട്ടയേർഡ് ജസ്റ്റിസ് ചൗധരിയുടെ മകൾ പൂജയുടെ  ശരീരമായിരുന്നു അത്. പോലിസ് ഡിപ്പാർട്മെന്റിൽ ഉള്ള മിടുക്കരായ ആരെങ്കിലും  കേസ്  അന്വോഷിച്ചാൽ മാത്രമേ  തന്റെ മകളുടെ മരണത്തിനു പിന്നിലുള്ളവരെ കണ്ടെത്താൻ സാധിക്കു എന്ന് വിശ്വസിച്ച ജസ്റ്റിസ് ചൗധരി തന്റെ സ്വാധീനം ഉപയോഗിച്ച് എ.സി.പി. അവിനാശ് വർമയെ ഈ കേസിന്റെ അന്വോഷണം ഏൽപ്പിക്കുന്നു ..

പെൺകുട്ടി ആ മലയുടെ മുകളിൽ വെച്ച് കൊല്ലപ്പെട്ടതല്ല , അവളുടെ മരണം മറ്റെവിടെയോ വെച്ച് സംഭവിച്ചതാണ് എന്ന് അവിനാശ് വർമ്മ കണ്ടെത്തുന്നു ...

തുടർന്നുള്ള കേസ് അന്വോഷണത്തിൽ നിങ്ങളും അവിനാശ് വർമ്മയോടൊപ്പം സഞ്ചരിക്കുക ...........

അവിനാശ് വർമയായി മനോജ് ബാജ്‌പേയി ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു ....



0 Comments:

Post a Comment

Search This Blog

Powered by Blogger.