Silence 2: The Night Owl Bar Shootout [2024] Hindi  Investigation Thriller  2021 ൽ പുറത്തിറങ്ങിയ Silence... Can You Hear It?  എന്ന  Invest...

Home » , , » Silence 2: The Night Owl Bar Shootout [2024]

Silence 2: The Night Owl Bar Shootout [2024]

 Silence 2: The Night Owl Bar Shootout [2024]

Hindi 
Investigation Thriller 


2021 ൽ പുറത്തിറങ്ങിയ Silence... Can You Hear It?  എന്ന  Investigation Thriller  ചിത്രത്തിന്റെ തുടർച്ചയായി പുറത്തിറങ്ങിയ ചിത്രമാണിത് . ആദ്യത്തെ കഥയുമായി സാമ്യം ഒന്നും ഇല്ലെങ്കിലും എ.സി.പി. അവിനാശ് വർമയും ടീമും നടത്തുന്ന മറ്റൊരു കേസ് അന്വോഷണമാണ് ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുക .

 നഗരത്തിലെ ഒരു ബാറിൽ നടന്ന വെടിവെയ്പ്പിൽ കുറച്ചധികം ആളുകൾ കൊല്ലപ്പെടുന്നു , പോലീസ് കമ്മീഷണർ ഈ കേസിന്റെ ചുമതല എ.സി.പി. അവിനാശ് വർമയെയും സംഘത്തെയും ഏൽപ്പിക്കുന്നു . ഒരു കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഈ വെടിവെയ്പ്പിൽ മരണപ്പെട്ടിരുന്നു . ഗവണ്മെന്റുമായി ബന്ധപ്പെട്ട എന്തോ രഹസ്യം  പ്രൈവറ്റ് സെക്രട്ടറി മറ്റാർക്കോ കൈമാറുന്നതിനിടെ നടന്ന ആക്രമണമാണിതെന്നു കമ്മീഷണർക്ക് സംശയം ഉണ്ടായിരുന്നു ...  എന്നാൽ കേസന്വോഷണം ഏറ്റെടുത്ത അവിനാശ് ശർമ്മയ്ക്ക്  ഒരു കാര്യം മനസിലാവുന്നു , ഈ വെടിവെയ്പ്പ് പ്രൈവറ്റ് സെക്രട്ടറിയെ ഉദ്ദേശിച്ചു നടന്നതല്ല , കൊല്ലപ്പെട്ടവരിൽ മറ്റാരെയോ ആണ് ആക്രമി നോട്ടമിട്ടിരുന്നത് ??

എന്തിനു വേണ്ടി ?? 

ആര് ഈ ആക്രമണം നടത്തി ??

ആരെയാണ് അയാൾ നോട്ടമിട്ടിരുന്നത് ???

എല്ലാം അവിനാശ് വർമ്മയോടൊപ്പം  സഞ്ചരിച്ച്  നിങ്ങളും കണ്ടെത്തുക ...


മനോജ് ബാജ്പേയ് നായകനായി എത്തിയ മികച്ചൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രമാണിത്



 

0 Comments:

Post a Comment

Search This Blog

Powered by Blogger.