Rautu Ka Raaz (2024)
Hindi
Mystery \ Investigation Thriller
പതിഞ്ഞ താളത്തിൽ കഥ പറഞ്ഞു പോയിരിക്കുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമാ പ്രേമികൾക്ക് മികച്ച ഒരു സിനിമാ അനുഭവമാണ് സമ്മാനിക്കുന്നത് ... നവാസുദ്ദിൻ സിദ്ധിഖിയുടെ അഭിനയമികവും മികച്ചൊരു ക്ലൈമാക്‌സും ഈ ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു ...
കെ ജി ജോർജ് മലയാളത്തിൽ അണിയിച്ചൊരുക്കിയ " ഈ കണ്ണികൂടി" എന്ന ത്രില്ലെർ ചിത്രത്തിന്റെ ഓർമ്മകൾ ചില സമയത്ത് എങ്കിലും ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നുണ്ട് ....
താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന അന്ധരായ കുട്ടികൾ പഠിക്കുന്ന റെസിഡൻഷ്യൽ സ്കൂളിൽ വെച്ച് നടക്കുന്ന ഒരു മരണത്തോടെയാണ് കഥ ആരംഭിക്കുന്നത് .. സ്കൂൾ വാർഡനായ സംഗീതയായിരുന്നു മരണപ്പെട്ടത് , ഹൃദയസ്തംഭനം മൂലമുള്ള മരണം എന്ന് കരുതി കേസ് ക്ലോസ് ചെയ്യാൻ തുടങ്ങിയ പൊലീസിന് തുടർ അന്വോഷണത്തിൽ നിന്നും ഈ മരണത്തിനു പിന്നിൽ മറ്റെന്തോ രഹസ്യം ഉണ്ടെന്ന് മനസ്സിലാവുന്നു ......
തുടർന്ന് നടക്കുന്ന അന്വോഷണത്തിൽ നിങ്ങളും പങ്കാളികളാവുക ...........
സ്ലോ പെയ്സ് ഇൻവെസ്റ്റിഗേഷൻ മൂവികൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ചൊരു സിനിമാ അനുഭവം സമ്മാനിക്കുന്ന ഈ ചിത്രത്തിൽ അപ്രതീക്ഷിതമായ ഒരു ക്ലൈമാക്‌സാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് ....
0 Comments:
Post a Comment