Lost Bullet - Part 2
(Balle perdue 2)
French Action Thriller
സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക..
Part 1 video review:
Part 2 Video review :
കിടിലൻ കാർ ചെയ്‌സ് രംഗങ്ങളും ആക്ഷനുമായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമാണിത്.
ആദ്യ ഭാഗമായ Lost Bullet 1 നേക്കാൾ മികച്ച രംഗങ്ങളാണ് ഈ ചിത്രത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്.
ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊന്ന കുറ്റം കാർ മെക്കാനിക്കായ ലിനോ യുടെ തലയിൽ വന്നു പെട്ടതും യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തി തന്റെ നിരപരാധിത്തം തെളിയിക്കാൻ ലിനോ നടത്തിയ ഓട്ടവും നമ്മൾ ആദ്യഭാഗത്തിൽ കണ്ടു.
തുടർന്ന് നടക്കുന്ന സംഭവികാസങ്ങളാണ് നമ്മൾക്ക് ഈ ചിത്രത്തിൽ കാണാൻ ശ്രദ്ധിക്കുക.
തന്റെ അനിയന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി പ്രതികാരം ചെയ്യാൻ വേണ്ടി ലിനോ കാത്തിരിക്കുന്നു.
അങ്ങനെ ഇരിക്കെ പോലീസിന്റെ കയ്യിൽ നിന്നും രക്ഷപെട്ടുപോയ കുറ്റവാളി മാർക്കോ ഒരിടത്തു രഹസ്യമായി കഴിയുന്നുണ്ടെന്ന് ലിനോയ്ക്ക് ഒരു വിവരം കിട്ടുന്നു. അവനിലൂടെ യഥാർത്ഥ കുറ്റവാളിയിലേക്കെത്തിച്ചേരാം എന്നറിയാവുന്ന ലിനോ അവനെ പിടികൂടുന്നു.
എന്നാൽ മാർക്കൊയെ തട്ടിയെടുക്കാൻ ഒരുപറ്റം ആൾക്കാർ ശ്രമിക്കുന്നതോടെ ലിനോയുടെ അടുത്ത ഓട്ടം ആരംഭിക്കുന്നു...
ശേഷം കണ്ടറിയുക, കഥയേക്കാൾ കൂടുതൽ കാർ ചെയ്‌സ് / ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് അണിയിച്ചൊരുക്കിയിരിക്കുന്ന ഒരു ചിത്രമാണിത്....
0 Comments:
Post a Comment