Pazhanjan Pranayam [2023]
Malayalam
Romantic drama
ഒരു സിനിമാഗ്രൂപ്പിൽ മോശമില്ലാത്ത ഒരു റിവ്യൂ കണ്ടതുകൊണ്ട് ഈ ചിത്രം ഞാനും ഒന്ന് കണ്ടു നോക്കി .വളരെ മനോഹരമായ ഒരു കൊച്ച് പ്രണയചിത്രം . ന്യൂ ജെൻ തലമുറ ഒരുപക്ഷെ ഈ ചിത്രത്തെ തള്ളിക്കളഞ്ഞേക്കാം എന്നാൽ നിങ്ങൾക്ക് ഒരു മുപ്പതു മുപ്പത്തിയഞ്ചു വയസ്സ് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഉറപ്പായും ഈ ചിത്രം ഇഷ്ടമായേക്കും ..
നാല്പത് വയസ്സിനടുത്ത് പ്രായമുള്ള മോഹൻ അധ്യാപക ജോലിയിൽ നിന്നും ലീവെടുത്ത് വീട്ടിൽ കുട്ടികൾക്കായി ട്യൂഷൻ എടുക്കുന്നു . 'അമ്മ മരിച്ചതിനെത്തുടർന്ന് ഉണ്ടായ ചില മാനസികപ്രശ്‍നങ്ങൾ മോഹന്റെ അച്ഛനെ അലട്ടിയിരുന്നു . അതിനാൽ അച്ഛനെ ശുശ്രൂഷിക്കാനായിട്ടായിരുന്നു മോഹൻ മറ്റു ജോലികൾ വേണ്ടെന്നു വെച്ചത് . പ്രായം നാൽപതിന് അടുത്ത് ആയതിനാലും വീട്ടിൽ അസുഖം ബാധിച്ച അച്ഛൻ ഉള്ളതിനാലും മോഹന് കല്യാണം ഒന്നും അങ്ങ് ഒത്തു വന്നില്ല എന്ന് പറയാം ...
അങ്ങനെ ഇരിക്കെ മോഹന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നു ..............
ശേഷം കണ്ടറിയുക ..............
നിഷ്‍കളങ്കനായ , മാതാപിതാക്കളെ ഏറെ സ്നേഹിക്കുന്ന ഒരു തനി നാട്ടിന്പുറത്തുകാരന്റെ പ്രേമകഥ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ റോണി ഡേവിഡും , വിൻസി അലോഷ്യസും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു . ബിനീഷ് കളരിക്കൽ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
0 Comments:
Post a Comment