The Killer [2024]
Action/Adventure
English
കിടിലൻ വെടിവെപ്പ് രംഗങ്ങളും, കാർ ചെയ്സും, മികച്ച ആക്ഷൻ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഒരു ചിത്രമാണിത്....
Zee എന്ന യുവതി ഒരു വാടകകൊലയാളിയായിരുന്നു, Queen of death എന്നായിരുന്നു അവൾ അറിയപ്പെട്ടിരുന്നത്, പത്ത് പതിനഞ്ചു വർഷമായി ഈ രംഗത്ത് ഉണ്ടായിട്ടും ഇതുവരെ ഒരു വെടിയുണ്ടയ്ക്കും അവളെ സ്പർശിക്കാൻ പോലും ആയിട്ടില്ലായിരുന്നു.....
അങ്ങനെ ഇരിക്കെ അവളുടെ ബോസിന്റെ നിർദ്ദേശപ്രകാരം അവൾ ഒരു ഗ്യാങ്ങിനെ തീർക്കാനായി പുറപ്പെടുന്നു, ഇവളുടെ ആക്രമണത്തിൽ ആ ഗ്യാങ്ങിലെ മിക്കവാറും എല്ലാവരും തന്നെ കൊല്ലപ്പെടുന്നു, ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടിക്ക് Zee യുടെ ആക്രമണത്തിനിടെ കാഴ്ച ശക്തി നഷ്ടമാവുന്നു, ആ പെൺകുട്ടിയോട് ഒരു സഹതാപം തോന്നിയ Zee അവളെ മാത്രം കൊല്ലാതെ വിടുന്നു....
എന്നാൽ Zee ആ പെൺകുട്ടിയെ കൊല്ലാതെ വിട്ടത് ഇഷ്ടപ്പെടാതെ ഇരുന്ന അവളുടെ ബോസ്സ് ആ കുട്ടിയെ കൊല്ലാൻ ആളെ വിടുന്നു, എന്നാൽ Zee അവളെ രക്ഷിക്കാൻ ശ്രമിക്കുന്നു.....
ഇതേ സമയം പോലീസും ആ ഗ്യാങ്ങിന്റെ മരണത്തിനു പിന്നിലുള്ളവരെ കണ്ടെത്താനായി എത്തുന്നു....
ശേഷം സ്‌ക്രീനിൽ.....
1989 ൽ John Woo സംവിധാനം ചെയ്ത് പുറത്തിറങ്ങിയ The Killer എന്ന ഹോങ്കൊങ് ചിത്രത്തിന്റെ റീമേക്ക് അതേ സംവിധായകൻ തന്നെ ചെയ്തിരിക്കുന്നതാണിത്....
0 Comments:
Post a Comment