Hijack 1971 [2024] Korean  Adventure/Thriller  സൗത്ത് കൊറിയയിൽ ആഭ്യന്തര സർവീസ് നടത്തിയിരുന്ന ഒരു യാത്രാ വിമാനം ഒരക്രമി ഹൈജാക്ക് ചെയ്യുന്നു...

Home » , , » Hijack 1971 [2024]

Hijack 1971 [2024]

 Hijack 1971 [2024]

Korean 
Adventure/Thriller 

സൗത്ത് കൊറിയയിൽ ആഭ്യന്തര സർവീസ് നടത്തിയിരുന്ന ഒരു യാത്രാ വിമാനം ഒരക്രമി ഹൈജാക്ക് ചെയ്യുന്നു  അവരുടെ ശത്രുരാജ്യമായ നോർത്ത് കൊറിയയിലേക്ക് വിമാനം കൊണ്ട് പോവാൻ അയാൾ ആവശ്യപ്പെടുന്നു. 
വിമാനത്തിൽ ഒരു ചെറു ബോംബ് ഉപയോഗിച്ച് സ്ഫോടനം നടത്തുകയും  , എതിർക്കാൻ ശ്രമിച്ച  ആൾക്കാരെ കുത്തി പരിക്കേൽപ്പിക്കുകയും ,  ചെയ്ത അക്രമി സ്വന്തം ജീവനു  പോലും യാതൊരു വിലയും കൊടുക്കാത്ത  ഒരു ക്രൂരനാണെന്നു  ഏവർക്കും മനസ്സിലാവുന്നു .
അയാളെ എതിർത്താൽ ആ വിമാനം  ബോംബ് വെച്ച് തകർക്കും എന്നയാൾ ഭീഷണിമുഴക്കുന്നു .
അയാൾ പറയുന്നത് അനുസരിച്ചു വിമാനം ശത്രു രാജ്യത്തേക്ക്  കൊണ്ട് പോവാൻ ശ്രമിച്ചാൽ  അതിർത്തി കടക്കും മുൻപ് തന്നെ
 തങ്ങളുടെ സൈന്യം വിമാനത്തെ വെടിവെച്ചിടും എന്ന് മുൻ സൈനികൻ കൂടിയായിരുന്ന പൈലറ്റിന് അറിയാമായിരുന്നു . 

എന്നാൽ അക്രമി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു ...


ശേഷം കണ്ടു തന്നെ അറിയുക ...

ബോക്സ് ഓഫിസിൽ മികച്ച നേട്ടം കൊയ്ത ഈ ചിത്രം യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി എടുത്തിട്ടുള്ളതാണ് ...




0 Comments:

Post a Comment

Search This Blog

Powered by Blogger.