Twisters [2024] English  Adventure \ Thriller  കെയ്റ്റ് കാർട്ടറും കൂട്ടുകാരും കോളേജ് കാലഘട്ടത്തിലെ ഒരു പ്രോജക്ടിന്റെ ഭാഗമായി  കൊടുംങ്കാറ്റ...

Home » , , » Twisters 2024

Twisters 2024

 

Twisters [2024]

English 
Adventure \ Thriller 


കെയ്റ്റ് കാർട്ടറും കൂട്ടുകാരും കോളേജ് കാലഘട്ടത്തിലെ ഒരു പ്രോജക്ടിന്റെ ഭാഗമായി കൊടുംങ്കാറ്റിനെക്കുറിച്ചുള്ള പഠനത്തിലായിരുന്നു , അതിന്റെ ഭാഗമായി കൊടുംങ്കാറ്റിന്റെ   വേഗവും അത് ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും അവയുടെ സഞ്ചാരവും എല്ലാം ഇവർക്ക് കണ്ടത്തേണ്ടതായുണ്ടായിരുന്നു .അങ്ങനെ കൊടുംങ്കാറ്റിനെ അടുത്തറിയാനുള്ള ഒരു പരീക്ഷണത്തിനിടെ നിനച്ചിരിക്കാതെ കൊടുംങ്കാറ്റ്  തീവ്രശക്തി പ്രാപിക്കുകയും കെയ്റ്റും കൂട്ടുകാരും അതിനുള്ളിൽ അകപ്പെടുകയും ചെയ്യുന്നു . അതിന്റെ ഫലമായി ചിലരുടെ ജീവൻ നഷ്ടമാവുകയും ചെയ്യുന്നു ...

വർഷങ്ങൾക്ക് ശേഷം കെയ്റ്റിനെത്തേടി അന്ന്   കോളേജ് കാലഘട്ടത്തിൽ  കൂടെ ഉണ്ടായിരുന്ന ജാവി എത്തുന്നു . അവൻ ഇപ്പോൾ ജോലി ചെയ്യുന്ന ഒരു പ്രോജക്ടിന്റെ ഭാഗമായി കൊടുങ്കാറ്റിനെക്കുറിച്ചുള്ള ചില ഗവേഷണങ്ങൾക്ക്  കെയ്റ്റിന്റെ സഹായം അവനാവശ്യമുണ്ടായിരുന്നു .  ഭൂതകാലത്തിലെ ദുഖകരമായ ഓർമ്മകൾ വേട്ടയാടിയിരുന്ന കെയ്റ്റ് അവനോടൊപ്പം പോകുവാൻ തയ്യാറാവുന്നില്ല ... 

എന്നാൽ ഈ പ്രൊജക്റ്റ് മൂലം കൊടുംങ്കാറ്റ് മൂലം   ദുരിതം അനുഭവിക്കുന്ന ഒരുപാട് ആളുകൾക്ക് മുന്നറിയിപ്പ് കൊടുക്കാനും അവരുടെ ജീവനും സ്വത്തും സംരക്ഷിക്കാനും സാധിക്കും എന്ന് ജാവി അറിയിക്കുന്നു .

 അങ്ങനെ ഒരിക്കൽക്കൂടി കെയ്റ്റ് കൊടുംങ്കാറ്റിനെ  നേരിടാനായി ഇറങ്ങിത്തിരിക്കുന്നു ...

ശേഷം കണ്ടറിയുക ..

മികച്ച ദൃശ്യ ശ്രവ്യ വിരുന്നാണ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് .................

0 Comments:

Post a Comment

Search This Blog

Powered by Blogger.