The Town
English - 2010
Drama/Thriller
*ബാങ്ക് റോബ്ബറിക്കിടെ കുറ്റവാളിക്ക് ബാങ്ക് മാനേജരോട് പ്രണയം തോന്നിയാൽ....🙃*
```കുറ്റവാളികൾ ഏറെയുള്ള ചാൾസ് ടൗണിൽ ജനിച്ചു വളർന്ന നാല് ആത്മാർത്ഥ സുഹൃത്തുക്കൾ വലുതായപ്പോൾ ബാങ്ക് റോബറി തൊഴിലാക്കുന്നു. വളരെ പ്രൊഫെഷണൽ രീതിയിൽ മോഷണം ആസൂത്രണം ചെയ്തിരുന്ന ഇവർ ഒരു തെളിവും സംഭവസ്ഥലത്തു ഉപേക്ഷിച്ചിരുന്നില്ല.....```
```അങ്ങനെ ഇരിക്കെ ഒരു റോബറിക്കിടെ ബാങ്കിലെ വനിതാ മാനേജരെ കണ്ടു ഇഷ്ടപ്പെട്ട ഇവരിലൊരാളായ ഡഗ്സ് കൂട്ടുകാരെ അറിയിക്കാതെ അവളുമായി പ്രണയത്തിലാവുന്നു......```
```റോബറിയെല്ലാം നിർത്തി ഇവളുമായി മറ്റൊരു സ്ഥലത്തേക്ക് താമസം മാറാൻ ഡഗ്ഗ്‌സ് പ്ലാൻ ചെയ്തപ്പോൾ കൂടെയുള്ളവർ മറ്റൊരു വലിയ റോബ്ബറിക്കുള്ള പ്ലാനുമായി എത്തുന്നു.......```
```അതെ സമയം തന്നെ FBI, ചാൾസ് ടൗണിൽ ഉള്ള ഇവർക്ക് ബാങ്ക് മോഷണവുമായി ബന്ധം ഉണ്ടെന്ന് സംശയം തോന്നിയിട്ട് ഇവരെ രഹസ്യമായി നിരീക്ഷിക്കാൻ തീരുമാനിക്കുന്നു....```
ശേഷം സ്‌ക്രീനിൽ..
പ്രണയത്തിൽ/ചതിയിൽ ചാലിച്ചെടുത്ത നല്ലൊരു ത്രില്ലെർ സിനിമാ അനുഭവം.
*കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക*
https://t.me/favaioS/11286
ReplyDelete