Aaranya Kaandam  Tamil - 2010 Neo-noir action thriller film Not everyone's cup of tea ഇത് കുറെ ലോക്കൽ കുറ്റവാളികളുടെ , ഒന്നിനും  മടിയില...

Home » » Aaranya Kaandam

Aaranya Kaandam

 Aaranya Kaandam 

Tamil - 2010

Neo-noir action thriller film

Not everyone's cup of tea

ഇത് കുറെ ലോക്കൽ കുറ്റവാളികളുടെ , ഒന്നിനും  മടിയില്ലാത്ത മയക്കുമരുന്നു മാഫിയ നേതാക്കളുടെ  , അവരുടെ ഗുണ്ടകളുടെ  ,  കള്ളത്തരങ്ങൾ നിറഞ്ഞ സമൂഹത്തിന്റെയും   ഒക്കെ കഥയാണിത് , സത്യസന്ധരായ അല്ലെങ്കിൽ ജീവിതത്തിൽ പെർഫെക്റ്റ് ആയിട്ടുള്ള ഒരു കഥാപാത്രം പോലും ഈ സിനിമയിൽ വന്നുപോവുന്നില്ല.

ഒരു വലിയ മയക്കുമരുന്ന് ഡീലിനു വേണ്ടിയുള്ള യാത്രക്കിടെ തന്റെ നേതാവായ  സിംഗപെരുമാൾ മുൻവൈരാഗ്യം മൂലം തന്നെ വകവരുത്താൻ കൂടെയുള്ളവരോട് പറഞ്ഞിട്ടുണ്ട് എന്നറിഞ്ഞ സേതുപതി അവരിൽ നിന്നും രക്ഷപെടുന്നു  ,  എന്നാൽ തന്റെ ഭാര്യയെ അവർ തട്ടിക്കൊണ്ടുപോയി എന്നറിഞ്ഞപ്പോൾ തിരികെ ചെല്ലേണ്ട അവസ്ഥയിൽ എത്തുന്നു അയാൾ ....


അതെ സമയം തന്നെ  സിംഗപെരുമാളിനോട് ശത്രുതയുള്ള,  അയാളുടെ നാശം ആഗ്രഹിക്കുന്ന മറ്റു ചിലർകൂടി ഉണ്ടായിരുന്നു , ഇയാളുടെ വെപ്പാട്ടിയായി വീട്ടിൽ കഴിയുന്ന സുബ്ബ , അവളെ സ്നേഹിക്കുന്ന  സിംഗപെരുമാളിന്റെ തന്നെ ആശ്രിതരിൽ ഒരുവൻ , മറ്റൊരു ലോക്കൽ മാഫിയ നേതാവായ ഗജേന്ദ്രൻ തുടങ്ങി പലർക്കും ഇയാളോട് വൈരാഗ്യമുണ്ടായിരുന്നു ....


ഈ മയക്കുമരുന്നു ഡീലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൂടെ കഥ മുന്നോട്ട് പോവുന്നു . ആരാണ് കഥയിൽ നല്ലവൻ ആരാണ് മോശക്കാരൻ എന്ന് പ്രേക്ഷകർക്ക് തിരിച്ചറിയാൻ പറ്റാത്ത രീതിയിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്..


അന്തിമ വിജയം ആർക്കൊപ്പമായിരിക്കും? 

സിംഗപെരുമാൾ   അജയ്യനായി നിലനിൽക്കുമോ ??

 എല്ലാം കണ്ടറിയുക~~~


എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ ഉള്ള ചിത്രമല്ലിത് , ഒരു ലോക്കൽ ക്രൈം സ്റ്റോറിയിലൂടെ സമൂഹത്തിന്റെ ചില നേർക്കാഴ്ചകൾ സംവിധായകൻ വരച്ചുകാണിച്ചിരിക്കുന്നു ...``` 


ഞാനില്ലെങ്കിൽ അവനാരുമില്ലല്ലോ എന്ന് നമ്മൾ ചിലരെ ഓർത്തു  വേവലാതിപ്പെടാറുണ്ട് , എന്നാൽ സത്യത്തിൽ അവരുടെ മനസ്സിലുള്ളത്   നീയില്ലെങ്കിലും എനിക്കൊരു പുല്ലും ഇല്ല എന്നതാവാം , ഈ  യാഥാർഥ്യത്തിലേക്ക് സിനിമ വിരൽ ചൂണ്ടുന്നുണ്ട്.



1 Comments:

Search This Blog

Powered by Blogger.