Shark: The Beginning [2021]
Action / Korean
സിനിമയുടെ ലിങ്ക് വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ലഭ്യമാണ്
ചിത്രത്തിലെ പ്രമേയം നമ്മൾക്ക് പരിചിതമാണെങ്കിലും ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും കണ്ട് ആസ്വദിക്കാവുന്ന ഒരു ചിത്രമാണിത് ...
കോളേജ് വിദ്യാർത്ഥിയായ നമ്മുടെ കഥാനായകൻ ഒരു പാവത്താനായിരുന്നു . ഇങ്ങോട്ട് വന്നു ആരേലും മോന്തയ്ക്കിട്ട് അടിച്ചാലും എന്തിനാ അടിച്ചത് എന്നുപോലും ചോദിക്കാതെ അടിച്ചവനോട് സോറി പറഞ്ഞു പോവുന്ന ടൈപ്പ് ഒരുവൻ ...
അങ്ങനെ ഇരിക്കെ ഇവരുടെ ക്ലാസ്സിലേക്ക് ഒരുവൻ പുതിയതായി എത്തുന്നു . വന്നവൻ അത്ര ചില്ലറക്കാരൻ അല്ലായിരുന്നു , ബോക്സിങ്ങിൽ നല്ല ഗപ്പൊക്കെ മേടിച്ചിട്ടുള്ള ഒരുവൻ . താഴ്ന്ന ക്ലാസ്സിൽ മറ്റൊരു സ്കൂളിൽ നമ്മുടെ കഥാനായകനോടൊപ്പം ഒന്നിച്ച് ഇവൻ പഠിച്ചിരുന്നു . അന്ന് മുതലേ കഥാനായകനെ കാണുമ്പോൾ കാണുമ്പോൾ ഇവൻ തന്റെ ബോക്സിങ് പാടവം അവനിൽ പരീക്ഷിക്കുമായിരുന്നു . ഇവിടെ വെച്ചും അവൻ അത് തന്നെ ചെയ്തു . അള മുട്ടിയാൽ ചേരയും കടിക്കും എന്നാണല്ലോ പ്രമാണം , നായകനും അങ്ങനെ ഗതികെട്ടപ്പോൾ ഒരു കടുംകൈ അങ്ങ് ചെയ്തു ....
അങ്ങനെ നായകൻ ജയിലിലായി ..
ഈ പാവത്താന്മാരെ കണ്ടാൽ ഓടിച്ചിട്ട് ഇടിക്കുക എന്നതാണല്ലോ സാധാരണ നാട്ടു നടപ്പ് . ജയിലിലും അതിനു ഒരു മാറ്റവും ഇല്ലായിരുന്നു . പുറത്ത് ഇറങ്ങുന്ന ദിവസം ഇവനെ തട്ടിക്കളയും എന്നുള്ള ഭീഷണി കൂടി പുറത്ത് നിന്നും വന്നപ്പോൾ ഇനി ചാവുന്നതാണ് നല്ലത് എന്ന് അവനു തോന്നിത്തുടങ്ങി ...
എന്നാൽ അവനെ ഇതിൽനിന്നെല്ലാം രക്ഷിക്കാൻ പറ്റുന്ന ഒരുവൻ ജന്മമെടുത്തിട്ടുണ്ടായിരുന്നു ...
അതെല്ലാം നിങ്ങൾ കണ്ടു തന്നെ അറിയുക ..
കൊറിയൻ ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ നിരാശപ്പെടേണ്ടി വരില്ല ..
മലയാളം സബ് ലഭ്യമാണ് .
ഈ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് എന്റെ ബ്ലോഗ് സന്ദർശിക്കുക :
0 Comments:
Post a Comment