​ Compliance  ( 2012 ) English -Thriller യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി പുറത്തിറങ്ങിയ ഒരു ത്രില്ലെർ ചിത്രമാണിത് . ഒരു ഫാസ്റ്റ് ഫ...

Home » , » ​Compliance (2012)

​Compliance (2012)

 Compliance (2012)

English -Thriller



യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി പുറത്തിറങ്ങിയ ഒരു ത്രില്ലെർ ചിത്രമാണിത് .


ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറെന്റിലെ മാനേജർ ആയിരുന്നു സാന്ദ്ര . അത്യാവശ്യം നല്ല തിരക്കുള്ള ഒരു റെസ്റ്റോറന്റായിരുന്നു അത് . ജോലിക്കാരോട് കൂടുതൽ അടുത്താൽ അവർ ജോലിയിൽ ഉഴപ്പും എന്നുള്ളതുകൊണ്ട് സാന്ദ്ര ഒരു അകലമിട്ടായിരുന്നു എല്ലാവരോടും പെരുമാറിയിരുന്നത് . അങ്ങനെ ഇരിക്കെ തിരക്കുള്ള ഒരു ദിവസം റെസ്റ്റോറെന്റിലേക്കു ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഫോൺ കോൾ എത്തുന്നു . അവിടുള്ള ഒരു ജോലിക്കാരിയെക്കുറിച്ച് അവർക്കൊരു പരാതി കിട്ടി എന്നയാൾ അറിയിക്കുന്നു . അവിടെ എത്തിയ ഒരാളുടെ പോക്കറ്റിൽ നിന്നും ജോലിക്കാരി പൈസ മോഷ്ടിച്ചതായി അയാൾ അറിയിക്കുന്നുതനിക്ക് കുറച്ചു ജോലിത്തിരക്കുള്ളതിനാൽ സാന്ദ്രയോടു ഈ കേസൊന്നു ഡീൽ ചെയ്യാൻ അയാൾ ആവശ്യപ്പെടുന്നു . താൻ പറയുന്നതുപോലെ ചെയ്‌താൽ കുറ്റം വളരെ വേഗം തെളിയിക്കാം എന്നയാൾ അവളോട് പറയുന്നു . തന്റെ സ്ഥാപനത്തിന്റെ നല്ലപേര് പോയ ദുഃഖത്തിൽ മനസില്ലാ മനസോടെ അവൾ അയാൾ പറയുന്നത് അനുസരിക്കുന്നു .......


ശേഷമുള്ള കാഴ്ചകൾ തെല്ലൊരു നടുക്കത്തോടെ മാത്രമേ നമുക്ക് കണ്ടിരിക്കാൻ സാധിക്കുകയുള്ളു .. അത് നിങ്ങൾ കണ്ടു തന്നെ അറിയുക ...


ഒരു തവണ കാഴ്ചക്കുള്ള വകയെല്ലാം ഈ ചിത്രത്തിലുണ്ട് .....


Malayalam Sub Only 
IMDb 6.4

0 Comments:

Post a Comment

Search This Blog

Powered by Blogger.