Special Delivery (2022)
Korean
Crime /Action Thriller
സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക :
വീഡിയോ റിവ്യൂ :
കാറും മറ്റും പൊളിച്ചു വിൽക്കുന്ന ഒരു ഏജൻസിയുടെ മറവിൽ നടത്തുന്ന ഒരു ഡെലിവറി സ്ഥാപനം.
നിയമപരമല്ലാത്ത ചില സ്പെഷ്യൽ ഡെലിവറികൾ ആയിരുന്നു ഇവർ നടത്തിയിരുന്നത്.
ഇവരെ ഏൽപ്പിക്കുന്ന സാധനം പറഞ്ഞ സമയത്ത് പറഞ്ഞ സ്ഥലത്ത് ഇവർ കൃത്യമായി എത്തിക്കുമായിരുന്നു
തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന വസ്തു അത് മനുഷ്യനാണോ മൃഗമാണോ മറ്റു എന്തേലും സാധനമാണോ എന്നതൊന്നും ഇവർക്ക് പ്രശ്‌നമല്ലായിരുന്നു.
ഈ ഏജൻസിയിലെ ഏറ്റവും സമർത്ഥയായ ജോലിക്കാരിയായിരുന്നു ജങ് ഉൻ ഹ.
ഡ്രൈവിങ്ങിൽ അതിവിദഗ്ധയായ ഇവൾ തന്നെ ഏല്പിക്കുന്ന ദൗത്യം എത്രവിഷമം പിടിച്ചതാണെങ്കിലും കൃത്യമായി നിറവേറ്റുമായിരുന്നു.
അങ്ങനെ ഇരിക്കെ ഒരിക്കൽ ഒരു സ്പെഷ്യൽ ഡെലിവറിക്കായി പുറപ്പെട്ട ഇവളുടെ മുന്നിലേക്ക് ഒരു കൊച്ചു കുട്ടി ഓടിപ്പാഞ്ഞു എത്തുന്നു, കുട്ടിയുടെ പിന്നാലെ കുറേ അക്രമികളും ഉണ്ടായിരുന്നു. അവരുടെ പിടിയിൽ നിന്നും ആ കുട്ടിയെ അവൾ രക്ഷിക്കുന്നു...
എന്നാൽ തന്റെയും തന്റെ ഏജൻസിയിലെ മറ്റെല്ലാവരുടെയും ജീവൻ പോലും നഷ്ടപ്പെടാൻ സാധ്യത ഉള്ള ഒരു അപകടത്തെയാണ് താൻ ക്ഷണിച്ചു വരുത്തിയത് എന്നവൾ അപ്പോൾ അറിഞ്ഞിരുന്നില്ല....
ശേഷം നിങ്ങൾ കണ്ടറിയുക, കൊറിയൻ ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഒരു ഒന്നൊന്നര വിരുന്ന് തന്നെയാണ് ഈ ചിത്രം....
IMDb 6.3
Malayalam Sub: വിഷ്ണു ഷാജി
My Blog : peruva.കോം
0 Comments:
Post a Comment