കന്നടയിൽ നിന്നും പുറത്തിറങ്ങിയ ഈ action - adventure - investigation- thriller ചിത്രം കഥാഗതികൊണ്ടും മികച്ച ട്വിസ്റ്റുകൾ കൊണ്ടും  പ്രേക്ഷകരെ...

Home » , , » Vikrant Rona [2022]

Vikrant Rona [2022]

 

കന്നടയിൽ നിന്നും പുറത്തിറങ്ങിയ ഈ action - adventure - investigation- thriller ചിത്രം കഥാഗതികൊണ്ടും മികച്ച ട്വിസ്റ്റുകൾ കൊണ്ടും  പ്രേക്ഷകരെ ഞെട്ടിക്കും എന്നുറപ്പാണ് ... 


 Ra Ra Rakkamma …. എന്ന അടിപൊളി ഗാനവും ഈ ചിത്രത്തിൽ നിന്നുള്ളതാണ് ….


ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :കാടിനരുകിൽ ദുരൂഹതകൾ ഏറെ നിറഞ്ഞ ഒരു ഗ്രാമം . ഗ്രാമത്തിലെ കുട്ടികളെ പലരേയും "ബ്രഹ്മരക്ഷസ്സ്" അതിക്രൂരമായി കൊലപ്പെടുത്തുന്നതിനാൽ ഗ്രാമവാസികൾ എല്ലാവരും അതീവ ദുഖത്തിലായിരുന്നു . 28 വർഷം   മുൻപ് ഗ്രാമത്തിലെ ജന്മി ജനാർദ്ദൻ ഗംഭീരയുടെ മകൻ സഞ്ജു അവിടുള്ള ഒരു അമ്പലത്തിലെ ആഭരണങ്ങൾ മോഷ്ട്ടിച്ചു നാട് വിട്ടിരുന്നു . അതിന്റെ ശാപമാണ് എല്ലാവരും ഇന്നും അനുഭവിക്കുന്നത് എന്നുള്ള വിശ്വാസത്തിലായിരുന്നു പലരും . 


ഒരു സുപ്രഭാതത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സഞ്ജു തിരിച്ചു വന്നെങ്കിലും ഗ്രാമത്തിലെ മരണങ്ങൾക്ക് ഒരറുതിയില്ലായിരുന്നു , ഈ തവണ കൊല്ലപ്പെട്ടത് ഗ്രാമത്തിലെ പോലീസ് ഇൻസ്‌പെക്ടറായിരുന്നു . ഗ്രാമത്തിലെ കമരോട്ട് മനയിലെ കിണറിൽ തലയില്ലാത്ത അയാളുടെ ശരീരമായിരുന്നു ആളുകൾക്ക് കാണാൻ കഴിഞ്ഞത് ...


ആ ഗ്രാമത്തിലെ ജനങ്ങളെ  ബ്രഹ്മരക്ഷസ്സിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ പുതിയ ഒരു പോലീസ് ഇൻസ്‌പെക്ടർ എത്തുന്നു അതായിരുന്നു വിക്രാന്ത്‌  റോണാ ...


പിന്നീടുള്ള കാഴ്ചകൾ അത് കണ്ടറിയേണ്ടത് തന്നെയാണ് ...


ഒരു ഒന്നൊന്നര സിനിമാ അനുഭവമാണ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ...


0 Comments:

Post a Comment

Search This Blog

Powered by Blogger.