See For Me (2021) Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക  കാഴ്ചശക്തിയില്ലാത്ത ഒരു പെൺകുട്ടി ഒറ്റയ...

Home » , » See For Me

See For Me

 See For Me (2021)

Thriller



വീഡിയോ റിവ്യൂ :


ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക 

കാഴ്ചശക്തിയില്ലാത്ത ഒരു പെൺകുട്ടി ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ മൂന്ന് കള്ളന്മാർ എത്തുന്നു. Dont Breath ലെ അപ്പൂപ്പനേപ്പോലെ പെൺകുട്ടി വലിയ കില്ലാഡി ഒന്നും അല്ലായിരുന്നു,എന്നാൽ നന്ദനത്തിലെ ബാലാമണിയെപ്പോലെ അത്ര നിഷ്കളങ്കയും അല്ലായിരുന്നു, കൂടാതെ ഇവളെ സഹായിക്കാൻ എല്ലാം കണ്ടോണ്ട് ദൂരെ ഒരാളും ഇരിപ്പുണ്ടായിരുന്നു......




ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/7beBp5WikTE



കാഴ്ചശക്തി ഇല്ലെങ്കിലും തനിയെ ജോലി ഒക്കെ എടുത്ത് വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കണം എന്നതായിരുന്നു സോഫിയയുടെ ആഗ്രഹം.  അങ്ങനെ ഇരിക്കെ ഒരു ജോലിയുമായി ബന്ധപ്പെട്ട് അവൾ ഒരു കോടീശ്വരിയായ സ്ത്രീയുടെ വീട്ടിൽ എത്തുന്നു.



ആ സ്ത്രീ പുറത്തു പോയ ദിവസം സോഫിയ ആ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. സെക്യൂരിറ്റി സിസ്റ്റം എല്ലാം ഉള്ള വീട് ആയതുകൊണ്ട് ഒന്നും പേടിക്കാനില്ല എന്ന ധൈര്യത്തിൽ സോഫിയ രാത്രി ഉറങ്ങാൻ കിടക്കുന്നു...



ഇടയ്ക്കെപ്പോഴോ ഒരു ശബ്ദം കേട്ട് ഉണർപ്പോൾ അവൾക്കൊരു സത്യം മനസിലാവുന്നു, വീടിനുള്ളിൽ കള്ളന്മാർ കയറിയിരിക്കുന്നു......




ദൂരെ ഉള്ള ഒരു സുഹൃത്തിന്റെ സഹായത്തോടെ സോഫിയ അവരുടെ പിടിയിൽ പെടാതെ രക്ഷപെടാൻ നടത്തുന്ന ശ്രമങ്ങൾ കണ്ടറിയേണ്ട കാഴ്ച തന്നെയാണ്....



ഒട്ടും ബോറടിപ്പിക്കാതെ കഥ പറഞ്ഞു പോയിരിക്കുന്ന ഒരു സീറ്റ്‌ എഡ്ജ് ത്രില്ലെർ ചിത്രമാണിത്....




English

IMDb 5.8

English Sub Only

Blog:peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.