Last Seen Alive (2022)
Action / Thriller
വീഡിയോ റിവ്യൂ :
ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക....
ഒരു തവണ കണ്ടു മറക്കാവുന്ന ഒരു കൊച്ച് ത്രില്ലെർ ചിത്രമാണിത്. ഒരു യാത്രയ്ക്കിടെ ഭാര്യ അപ്രത്യക്ഷയായപ്പോൾ അവളെ കണ്ടെത്താനുള്ള ഒരുവന്റെ അന്വോഷണമാണ് ഈ ചിത്രം..
ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/2IWT9K_a4Gg
വിൽ, ഭാര്യ ലിസയുമായി അവളുടെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഇടയ്ക്കൊരു ഗ്യാസ് സ്റ്റേഷനിൽ ഇന്ധനം നിറയ്ക്കാനായി അവർ വണ്ടി നിർത്തുന്നു. വിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ലിസ കുറച്ചു സാധനങ്ങൾ മേടിക്കാനായി ഗ്യാസ് സ്റ്റേഷനോട് ചേർന്നുള്ള ഷോപ്പിൽ കയറുന്നു.....
കുറേ സമയം കഴിഞ്ഞിട്ടും ലിസ തിരികെവരാത്തതിനെത്തുടർന്ന് വിൽ ഷോപ്പിൽ പോയി അവളെ തിരയുന്നു, നിരാശയായിരുന്നു ഫലം, കൗണ്ടറിൽ നിന്ന ആളോട് ചോദിച്ചപ്പോൾ അങ്ങനെ ഒരു സ്ത്രീ അങ്ങോട്ട് കയറിയില്ല എന്നയാൾ അറിയിക്കുന്നു....
പോലീസിൽ വിവരമറിയിച്ച ശേഷം വിൽ അവളെ തിരക്കി ഇറങ്ങുന്നു.....
ശേഷം കണ്ടറിയുക.....
Gerard Butler ന്റെ മറ്റു പടങ്ങളുമായി താരതമ്യം ചെയ്‌താൽ ഇത് ശരാശരിക്കും താഴെ ഉള്ള ഒരു പടം എന്ന് പറയാമെങ്കിലും, ഒരു തവണ കണ്ടു മറക്കാവുന്ന ഒരു ചിത്രമാണിത്..
English
IMDb 5.6
English Sub only
Blog:peruva.com
0 Comments:
Post a Comment