15 Minutes of War(2019) War Action/Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സിൽ നോക്കുക  യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാ...

Home » , , , » 15 Minutes of War

15 Minutes of War

 15 Minutes of War(2019)

War Action/Thriller



വീഡിയോ റിവ്യൂ :

ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സിൽ നോക്കുക 

യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി പുറത്തിറങ്ങിയ ഈ ചിത്രം മികച്ചൊരു സിനിമാ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സൊമാലിയൻ റിബലുകൾ  തട്ടിയെടുത്ത ഒരു സ്കൂൾ ബസിലുള്ള കുട്ടികളെ മോചിപ്പിക്കാനായി ഫ്രഞ്ച് സൈന്യം നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം......



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/cerPa4Ab8Ro



ഫ്രഞ്ച് അധിനിവേശ കോളനികളിൽ ഒന്നായിരുന്നു Djibouti. അവിടെ സ്കൂളിലേക്ക് പുറപ്പെട്ട 21 കുട്ടികൾ അടങ്ങിയ ഒരു ബസ് സൊമാലിയൻ റിബലുകൾ തട്ടിയെടുക്കുന്നു. ബസുമായി സോമാലിയയിലേക്ക് അവർ പുറപ്പെട്ടെങ്കിലും യാത്രാമധ്യേ ബസ് ബ്രേക്ക്ഡൗണാവുന്നു.



Djiboutiലുള്ള ഫ്രഞ്ച് സൈന്യം സ്ഥലത്ത് എത്തിയെങ്കിലും കുട്ടികളുടെ ജീവനേക്കരുതി അവർ സംയമനം പാലിക്കുന്നു.



തങ്ങളുടെ ചില ഡിമാന്റ്റുകൾ അംഗീകരിച്ചില്ല എങ്കിൽ കുട്ടികളെ ഓരോരുത്തരെയായി വധിക്കാനായിരുന്നു അവരുടെ പ്ലാൻ.



ഈ ഒരു സംഭവം മൂലം ലോകരാജ്യങ്ങൾക്കിടയിൽ തങ്ങളുടെ യശസ്സിന് കോട്ടം സംഭവിക്കും എന്നറിയാവുന്ന ഫ്രഞ്ച് ഗവണ്മെന്റ് ഈ കുട്ടികളെ എങ്ങനെ എങ്കിലും മോചിപ്പിക്കാനായി മികച്ച സ്നൈപ്പർമാർ അടങ്ങിയ ഒരു ടീമിനെ അങ്ങോട്ടേക്കയക്കുന്നു....




ശേഷം നിങ്ങൾ കണ്ടു തന്നെ അറിയുക......





IMDb 6.3

English Sub Only

Blog:peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.