Replicant (2001)  Action/Sci-fi Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക  വാൻഡാമെ നായക വേഷത്തിൽ എത്തിയ ഈ...

Home » , , » Replicant

Replicant

 Replicant (2001)

 Action/Sci-fi Thriller



വീഡിയോ റിവ്യൂ :

ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക 

വാൻഡാമെ നായക വേഷത്തിൽ എത്തിയ ഈ ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ വിത്യസ്തമായ ഒരു പ്രമേയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു സൈക്കോ സീരിയൽ കില്ലറെ പിടികൂടാൻ ശ്രമിച്ചു പരാജയപ്പെട്ട പോലീസ് ക്ലോണിങ്ങിലൂടെ അയാളുടെ ഒരു അപരനെ സൃഷ്ടിക്കുകയും അയാളെ ഉപയോഗിച്ച് സീരിയൽ കില്ലറെ പിടികൂടാൻ ശ്രമിക്കുകയും ചെയ്യുന്നു......



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/zNxATJVN5DA



മൂന്ന് വർഷത്തോളമായി നഗരത്തിൽ യുവതികളെ കൊന്ന് അവരുടെ ശരീരം അഗ്നിക്കിരയാക്കുന്ന ഒരു സീരിയൽ കില്ലറെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പോലീസ് ഡിറ്റെക്റ്റീവ് ജയ്ക്ക്. പക്ഷെ നിരാശയായിരുന്നു ഫലം....



പോലീസിൽ നിന്നും വിരമിച്ച ജയ്ക്കിനെത്തേടി  ദേശീയ സുരക്ഷാ ഏജൻസിയിലെ ചില ഉദ്യോഗസ്ഥർ എത്തുന്നു.



ഈ സീരിയൽ കില്ലറുടെ DNA ഉപയോഗിച്ച് ക്ലോണിങ്ങിലൂടെ അവർ ഇയാളുടെ ഒരു അപരനെ സൃഷ്ടിച്ചിരുന്നു. രൂപത്തിലും ഭാവത്തിലും എല്ലാം ഈ സീരിയൽകില്ലറേപ്പോലെ തന്നെ ഉള്ള ഈ അപരന് അയാളുടെ മനസ്സ് വായിക്കാനുള്ള കഴിവ് ചെറുതായി ഉണ്ടായിരുന്നു, പക്ഷെ പലപ്പോഴും ഒരു കൊച്ചു കുട്ടിയുടേത് പോലെ ഉള്ള പെരുമാറ്റമായിരുന്നു അപരന് ഉണ്ടായിരുന്നത്. ഇവനെ ട്രെയിൻ ചെയ്ത് ആ സീരിയൽ കില്ലറെ പിടികൂടാനുള്ള ചുമതല ഇവർ ജയ്ക്കിനെ ഏൽപ്പിക്കുന്നു.....


ഇവനെ ഉപയോഗിച്ച് സീരിയൽ കില്ലറെ പിടികൂടാൻ ജയ്ക്കിനാവുമോ?? അതോ സീരിയൽ കില്ലറിൽ നിന്നും ജന്മമെടുത്ത അവൻ അതേ പാത പിൻതുടരുമോ???



എല്ലാത്തിന്റെയും ഉത്തരം ഈ ആക്ഷൻ ത്രില്ലെർ ചിത്രം കണ്ടു തന്നെ അറിയുക.....




English

English Sub Only

Blog:peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.