Prey (2022) Sci-Fi / Action Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക  ആർനോൾഡ് നായകവേഷത്തിൽ എത്തി 1987 ൽ ...


Prey

 Prey (2022)

Sci-Fi / Action Thriller



വീഡിയോ റിവ്യൂ :

ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക 

ആർനോൾഡ് നായകവേഷത്തിൽ എത്തി 1987 ൽ പുറത്തിറങ്ങിയ Predator എന്ന ചിത്രത്തെ സയൻസ് ഫിക്ഷൻ ചിത്രങ്ങളിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായിട്ടാണ് പരിഗണിക്കുന്നത്. അതിലെ ആക്ഷൻ രംഗങ്ങളും സയൻസ് ഫിക്ഷൻ രംഗങ്ങളും ചിത്രം കണ്ടിട്ടുള്ള ഒരാളും ഒരിക്കലും മറക്കില്ല എന്നുറപ്പാണ്. ഒരു പക്ഷെ ഒന്നിൽ കൂടുതൽ തവണ ആ ചിത്രം കാണാത്ത സിനിമാ പ്രേമികൾ ഉണ്ടാവാൻ ചാൻസ് ഇല്ല എന്ന് തോന്നുന്നു... ആ സിനിമാ സീരീസിലെ ഏറ്റവും പുതിയ ചിത്രമാണിത്. ആദ്യത്തെ ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ച സംതൃപ്തി അതേപോലെ തന്നെ ലഭിക്കുന്ന ചിത്രം തന്നെയാണിത്.....



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/FLkc1V6NOTA



ഈ കഥ നടക്കുന്നത് ഏകദേശം 300 വർഷങ്ങൾക്ക് മുൻപാണ്. കൊമാൻചേ എന്ന ഗോത്രവർഗ്ഗക്കാർ കാടിനുള്ളിൽ പ്രകൃതിയോടും മൃഗങ്ങളോടുമൊക്കെ മല്ലിട്ട് ജീവിച്ചിരുന്നു.


അവരിൽ ഒരാളായ നാരു എന്ന പെൺകുട്ടിക്ക് തന്റെ സഹോദരനെപ്പോലെ ഒരു വേട്ടക്കാരനാവണം എന്നതായിരുന്നു ആഗ്രഹം.



അങ്ങനെ ഇരിക്കെ ഒരിക്കൽ ഗോത്രവർഗ്ഗക്കാരിൽ ഒരുവനെ സിംഹം വേട്ടയാടുന്നു, വിവരമറിഞ്ഞ ഗോത്ര വർഗ്ഗക്കാരായ കുറച്ചു യുവാക്കൾ സിംഹത്തെ കൊല്ലുവാനായി അതിന്റെ പിന്നാലെ പുറപ്പെടുന്നു. നാരുവും ഇവർക്കൊപ്പം പുറപ്പെടുന്നു...


കാടിനുള്ളിൽ കണ്ട ചില അടയാളങ്ങളിൽ നിന്നും അവിടെ സിംഹത്തേക്കാൾ ഭീകരനായ മറ്റെന്തോ ജീവിയുടെ സാമീപ്യം നാരുവിനു മനസിലാവുന്നു.....



ആ ജീവി ഈ ഭൂമിയിൽ നിന്നുള്ള ഒന്നായിരുന്നില്ല എന്നും മനുഷ്യർക്ക് ഒന്ന് പൊരുതാൻ പോലും അവസരം കൊടുക്കാതെ അതി ക്രൂരമായി മനുഷ്യരെ വേട്ടയാടുവാൻ അതിന് കഴിവുണ്ടായിരുന്നു എന്നും ഏവരും അറിയാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു......




ഒരു ഒന്നൊന്നര സിനിമാ അനുഭവമാണ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.



 മികച്ച സൗണ്ട് സിസ്റ്റം ഒക്കെ ഉപയോഗിച്ച് കാണാൻ ശ്രമിക്കുക......


തീയറ്റർ കാഴ്ച അർഹിച്ചിരുന്ന ഒരു ചിത്രം തന്നെയായിരുന്നു ഇത്....




English

IMDb 7.3

Malayalam Sub✅

Blog: peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.