U.S. Marshals (1998) Action Thriller വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക... 1993 ൽ പുറത്തിറങ്ങി ഗ...

Home » , » U. S. Marshals

U. S. Marshals

 U.S. Marshals (1998)

Action Thriller


വീഡിയോ റിവ്യൂ : 

















ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് സന്ദർശിക്കുക...



1993 ൽ പുറത്തിറങ്ങി ഗംഭീര വിജയം നേടിയ The Fugitive എന്ന സിനിമയുടെ (മലയാളത്തിലെ നിർണ്ണയം ) രണ്ടാം ഭാഗം എന്ന് നമുക്ക് ഈ ചിത്രത്തെ വിശേഷിപ്പിക്കാം . അതിന്റെ തുടർച്ചയായ കഥ അല്ലെങ്കിലും അതിനോട് സാമ്യം പുലർത്തുന്ന ഒരു കഥയാണ് ഈ ചിത്രത്തിലേതും . കൂടാതെ അതിൽ അന്വോഷണ ഉദ്യോഗസ്ഥനായ സാമുവൽ ജെറാർഡിന്റെ വേഷത്തിൽ  എത്തിയ    Tommy Lee Jone ഈ ചിത്രത്തിലും അതേ വേഷത്തിൽത്തന്നെ എത്തിയിരിക്കുന്നു ....


ആകാശത്തിലും , കരയിലും വെള്ളത്തിലും വെച്ച് നടക്കുന്ന ആക്ഷൻ രംഗങ്ങൾകൊണ്ട് സമ്പന്നമാണ് ഈ ചിത്രവും ....





ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/Ut3Ha3sMDY8



ചിക്കാഗോയിൽ നിന്നും ന്യൂയോർക്കിലേക്ക് കുറ്റവാളികളുമായി പുറപ്പെട്ട വിമാനത്തിനുള്ളിൽവെച്ച് കുറ്റവാളികളിൽ ചിലർ തമ്മിൽ ഒരു ഏറ്റുമുട്ടൽ അരങ്ങേറുന്നു, അതിന്റെ ഫലമായി വിമാനത്തിന്റെ ഒരു വിൻഡോ തകരുകയും എഞ്ചിനുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു.




എമർജൻസി ലാന്റിങ്ങിനു പൈലറ്റുമാർ ശ്രമിച്ചെങ്കിലും വിമാനം തകരുകയും അത് ഒരു ജലാശയത്തിൽ പതിക്കുകയും ചെയ്യുന്നു.




മൂന്നുനാല് പേര് ആ അപകടത്തിൽ കൊല്ലപ്പെടുന്നു, ശേഷിച്ചവരെ ഡെപ്യൂട്ടി US മാർഷൽ സാമുവൽ ജെറാർഡിന്റെ നേതൃത്വത്തിൽ സുരക്ഷിതമായി പുറത്തെത്തിക്കുന്നു....



എന്നാൽ ഈ സമയം ആ കൂടെ ഉണ്ടായിരുന്ന ഒരു കുറ്റവാളി ഇരുട്ടിന്റെ മറവിൽ അവിടെ നിന്നും രക്ഷപ്പെടുന്നു. രണ്ടു മാസം മുൻപ് ന്യൂയോർക്ക് നഗരത്തിൽ വെച്ച് രണ്ട് നയതന്ത്ര പ്രതിനിധികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന ആ കുറ്റവാളിയെ എത്രയും വേഗം പിടികൂടേണ്ട ദൗത്യം സാമുവൽ ജെറാർഡും സംഘവും ഏറ്റെടുക്കുന്നു......



ശേഷം കണ്ടറിയേണ്ട കാഴ്ച തന്നെയാണ്, ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ് ഈ ചിത്രം......




English

IMDb 6.5

English Sub Only

Blog:peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.