The Witch: Part 2. The Other One (2022) Mystery Thriller വീഡിയോ റിവ്യൂ : കൊറിയയിൽ നിന്നും പുറത്തിറങ്ങിയ ഏറ്റവും മികച്ച  മാസ്സ് ആക്ഷൻ ത്രില്...

Home » , , » The Witch: Part 2. The Other One

The Witch: Part 2. The Other One

 The Witch: Part 2. The Other One (2022)

Mystery Thriller


വീഡിയോ റിവ്യൂ :










കൊറിയയിൽ നിന്നും പുറത്തിറങ്ങിയ ഏറ്റവും മികച്ച  മാസ്സ് ആക്ഷൻ ത്രില്ലെർ ചിത്രങ്ങളിൽ ഒന്നായിരുന്ന The Witch (2018) എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്...



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/LdnZt8qsJGw


Kyung-hee എന്ന പെൺകുട്ടിയെയും അവളുടെ സഹോദരനേയും ഇല്ലാതാക്കിയാൽ അവരുടെ സ്വത്തുക്കൾ എല്ലാം തനിക്ക് ലഭിക്കും എന്നറിയാവുന്ന ഇവരുടെ ബന്ധുക്കളിൽ ഒരാളായ Yong-Doo ഇവരെ കൊല്ലുവാൻ തീരുമാനിക്കുന്നു. ഈ പെൺകുട്ടിയുമായി അയാളും സംഘവും വാനിൽ ഫാം ഹൗസിലേക്ക് പോവുന്നതിനിടെ ശരീരമാസകലം ചോരയിൽ കുളിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയെ റോഡരുകിൽ വെച്ച് കാണുവാൻ ഇടയാവുന്നു, അവളെയും ഇവർ തങ്ങളുടെ വാഹനത്തിൽ കയറ്റുന്നു.



യാത്രാമദ്ധ്യേ Kyung-hee വിനെ ഇവർ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ആ പെൺകുട്ടി തന്റെ രൗദ്രഭാവം പുറത്തെടുക്കുകയും ആ തെമ്മാടികളെ അടിച്ചൊടിക്കുകയും ചെയ്യുന്നു......



തന്നെ രക്ഷിച്ച ആ പെൺകുട്ടിയെ Kyung-hee തന്റെ വീട്ടിലേക്ക് കൊണ്ട് പോവുന്നു.....




അടികൊണ്ട് തൽക്കാലത്തേക്ക് അവിടെ നിന്നും പോയെങ്കിലും Yong-Doo നു ഇവരെ വെറുതെ വിടാൻ ഉദ്ദേശമില്ലായിരുന്നു, അയാൾ കൂടുതൽ ഗുണ്ടകളും,ആയുധങ്ങളുമായി ഇവരെത്തേടി വീണ്ടും എത്തുന്നു, അതേ സമയം തന്നെ ഈ പെൺകുട്ടിയെത്തേടി ചില അമാനുഷിക ശക്തിയുള്ള ചിലരും അവിടേക്ക് എത്തുന്നു....



ശേഷം സ്‌ക്രീനിൽ......




ആദ്യഭാഗത്തിന്റെ ഓർമ്മകളുമായി ഈ ചിത്രത്തെ സമീപിച്ചാൽ നിരാശയായിരിക്കും ഫലം, ആദ്യത്തെ സിനിമയിൽ നമ്മെ കോരിത്തരിപ്പിച്ചപോലുള്ള  മാസ്സ് രംഗങ്ങൾ ഈ ചിത്രത്തിൽ കുറവാണ്. ആക്ഷൻ രംഗങ്ങൾ ചില സമയത്ത് ഒരു വീഡിയോ ഗെയിം പോലെ ഒക്കെ തോന്നിപ്പിച്ചു, ചില കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഒരു കൺഫ്യൂഷൻ ഉണ്ടാക്കുന്നുമുണ്ട്....




ആദ്യഭാഗവുമായി  താരതമ്യം ചെയ്യാതെ പുതിയ ഒരു സിനിമ എന്ന രീതിയിൽ സമീപിച്ചാൽ പ്രേക്ഷകർക്ക് നിരാശപ്പെടേണ്ടി വരില്ല....




Korean

IMDb 6.5

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.