The Wild Geese (1978) War Action Thriller  വീഡിയോ റിവ്യൂ : യുദ്ധ സിനിമ ഒരു അത്ഭുതമായി തോന്നിയത് Saving Private Ryan എന്ന ചിത്രം കണ്ടപ്പോഴാ...

Home » , , » The Wild Geese

The Wild Geese

 The Wild Geese (1978)

War Action Thriller 


വീഡിയോ റിവ്യൂ :


യുദ്ധ സിനിമ ഒരു അത്ഭുതമായി തോന്നിയത് Saving Private Ryan എന്ന ചിത്രം കണ്ടപ്പോഴായിരുന്നു . അത് ചിത്രീകരണത്തിലെ മനോഹാരിതമൂലമായിരുന്നു . ഒരു യുദ്ധഭൂമിയിൽ ചെന്ന് നിന്ന പ്രതീതി പ്രേക്ഷകർക്ക് അതേപോലെ ലഭിക്കത്തക്ക രീതിയിലായിരുന്നു ആ സിനിമ ചിത്രീകരിച്ചിരുന്നത് . ഇതുപോലെ കഥയിലെ വ്യത്യസ്തത കൊണ്ട് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന ഒരു യുദ്ധ സിനിമ നമുക്കിന്നു പരിചയപ്പെടാം ... യുദ്ധരംഗങ്ങളും അത്ര മോശമൊന്നുമല്ല  എന്നിരുന്നാലും ഈ ചിത്രത്തിന്റെ കഥ പ്രേക്ഷകരെ വളരെയധികം ആകർഷിക്കുന്ന ഒന്ന് തന്നെയാണ് ......................


ഈ ചിത്രത്തെക്കുറിച്ചുള്ള വിഡിയോ റിവ്യൂ:https://youtu.be/26BXDI62o5g


ആഫ്രിക്കയിലെ  ക്രൂരനായ പട്ടാള ജനറൽ എൻഡോഫ അവിടുത്തെ ജനാധിപത്യ നേതാവ് ലിംബാനിയെ തടവിലാക്കുന്നു , എന്നാൽ പുറംലോകം അറിഞ്ഞത് ലിംബാനി വധിക്കപ്പെട്ടു എന്നതായിരുന്നു . ലിംബാനി മരിച്ചിട്ടില്ല എന്ന വിവരം രഹസ്യമായി അറിഞ്ഞ ഒരു ബ്രിട്ടീഷ് കോർപ്പറേറ്റ് കമ്പിനി അയാളെ രക്ഷിക്കാൻ വേണ്ടി മുൻ ബ്രിട്ടീഷ് ആർമി കേണൽ അലൻ ഫോക്നറുടെ സഹായം തേടുന്നു . ഇതിനായി എന്തുമാത്രം കാശ് മുടക്കുന്നതിനും കമ്പിനിക്ക് യാതൊരു മടിയും ഇല്ലായിരുന്നു . അലൻ ഫോക്‌നർ കാശിനായി എന്ത് ചെയ്യാനും ഒരുക്കവുമായിരുന്നു ..........


വളരെ മികച്ച രീതിയിൽ കാര്യങ്ങൾ ആസൂത്രണം ചെയ്‌താൽ മാത്രമേ ലിംബാനിയെ അവിടെ നിന്നും രക്ഷിച്ച്  പുറത്തെത്തിക്കാൻ സാധിക്കു എന്ന് അലൻ ഫോക്നർക്ക് അറിയാമായിരുന്നു . താൻ ജോലി ചെയ്ത സമയത്ത് പട്ടാളത്തിൽ ഉണ്ടായിരുന്ന മിടുക്കനായ ഓഫീസർ റാഫർ ജാൻഡേഴ്‌സ് , കൂടാതെ ഏതു വിമാനവും പറത്താൻ കഴിവുള്ള മുൻ പട്ടാളക്കാരൻ ഷോൺ ഫൈൻ എന്നിവരെക്കൂടി ഉൾപ്പെടുത്തി അയാൾ തന്റെ ടീം വികസിപ്പിക്കുന്നു ....


ഇനിയും ആൾബലം തങ്ങൾക്ക് കൂടിയേതീരൂ എന്നറിയാവുന്ന ഇവർ പട്ടാളത്തിൽ നിന്നും വിരമിച്ച് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന ആൾക്കാരെ പോയി കാണുകയും തങ്ങളുടെ ടീമിലേക്കു ക്ഷണിക്കുകയും ചെയ്യുന്നു ...


ആയകാലത്ത് ചെയ്ത യുദ്ധത്തിന്റെ ആ മധുരസ്മരണകൾ അയവിറക്കി ജീവിച്ചിരുന്ന ഒരുപാട് ആളുകൾ ഇവരുടെ ക്ഷണം സ്വീകരിച്ചെത്തുന്നു . എല്ലാവർക്കും പ്രതിഫലമായി വളരെ വലിയൊരു തുകയും ഇവർ ഓഫർ ചെയ്തിരുന്നു ...


കമ്പിനി അഡ്വാൻസ് നൽകിയ തുക ഉപയോഗിച്ച്  തങ്ങൾക്ക് ആവശ്യമായ ആയുധങ്ങൾ സംഘടിപ്പിച്ച ഇവർ കുറച്ചുദിവസത്തെ പരിശീലനത്തിന് ശേഷം ആഫ്രിക്കയിലേക്ക് പുറപ്പെടുന്നു ......


രഹസ്യമായി  ലിംബാനിയെ തടവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് എത്തിയ ഇവർ അയാളെ മോചിപ്പിക്കുന്നതിൽ വിജയിക്കുന്നു .  എന്നാൽ തിരികെ പോരാനായി കമ്പിനി അയക്കുമെന്നു പറഞ്ഞ വിമാനം പറഞ്ഞ സ്ഥലത്ത് എത്താതെ വന്നപ്പോൾ അവർക്ക് ഒരു സത്യം മനസ്സിലാവുന്നു തങ്ങളെ ആരോ ചതിച്ചിരിക്കുന്നു .......................

ജനറൽ എൻഡോഫയുമായി ഒത്തുതീർപ്പിലെത്തിയ കമ്പിനി ഇവരെ കൈവിട്ടിരുന്നു ....., ഏതു നിമിഷവും എൻഡോഫയുടെ സൈന്യം അവിടെ എത്തും എന്നിവർക്ക് മനസ്സിലാവുന്നു , അവരുടെ മുൻപിൽ എത്രനേരം ഈ പാവം വൃദ്ധസൈനികർക്ക് പിടിച്ചു നിൽക്കാൻ സാധിക്കും ?? 

അതെല്ലാം ചിത്രം കണ്ടറിയുക ......................


ഒരു ഒന്നൊന്നര സിനിമാ അനുഭവമാണ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് .......................


English 
IMdb 6.8 
English Sub Only 
Blog :peruva.com  

0 Comments:

Post a Comment

Search This Blog

Powered by Blogger.