Solace [2015] Investigation Thriller   വീഡിയോ റിവ്യൂ : ഈ സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക  മറ്റുള്ളവരുടെ മനസ്സ...

Home » , , » Solace

Solace

 Solace [2015]

Investigation Thriller  



വീഡിയോ റിവ്യൂ :

ഈ സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക 

മറ്റുള്ളവരുടെ മനസ്സുവായിക്കാൻ കഴിവുള്ള ഒരു മനോരോഗവിദഗ്തന്റെ  സഹായത്തോടെ ഒരു സീരിയൽ കില്ലറെ പിടികൂടാൻ ഇറങ്ങിയ FBI ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വന്നത് മെന്റലിസ്റ്റുകൂടിയായ ഒരു കുറ്റവാളിയെ ആയിരുന്നു ....



ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/p6xb3W9uSQE



നഗരത്തിൽ നടന്ന ചില കൊലപാതകങ്ങൾ തെളിയിക്കാൻ FBI ഏജന്റ്‌ ജോ മനോരോഗ വിദഗ്ദ്ധനായ ഡോക്ടർ ജോൺ ക്ലാൻസിയുടെ സഹായം അഭ്യർത്ഥിക്കുന്നു . തന്റെ മകൾ മരിച്ചതിന്റെ ദുഃഖം ഉള്ളിലൊതുക്കി ഒറ്റപ്പെട്ട ജീവിതം നയിച്ചു  വന്നിരുന്ന ഡോക്ടർ ആദ്യമൊന്നും ജോയെ സഹായിക്കാൻ തയ്യാറാവുന്നില്ല . എന്നാൽ മരണപ്പെട്ടവരെക്കുറിച്ചുള്ള ചില കൂടുതൽ കാര്യങ്ങൾ അറിഞ്ഞപ്പോൾ ഡോക്ടർ , ജോയെ കാണാൻ എത്തുന്നു . ...



കൊല്ലപ്പെട്ടവർ തമ്മിലുള്ള സാമ്യം കണ്ടെത്തിയ ഡോക്ടർക്ക് അത് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല . ഇങ്ങനെ ഒരു മരണമല്ല അവർ അർഹിച്ചിരുന്നതെന്ന് ഏവർക്കും ബോധ്യമാവുന്നു ....................



ഈ കൊലപാതകിക്കും തന്നെപ്പോലെ മറ്റുള്ളവരുടെ മനസ്സ്  വായിക്കാനുള്ള  കഴിവുണ്ടെന്ന് ഡോക്ടർ കണ്ടെത്തിയപ്പോഴേക്കും വളരെ വലിയൊരു അപകടം അന്വോഷണഉദ്യോഗസ്ഥരെത്തേടി എത്തിയിരുന്നു ........... 




ശേഷം കണ്ടറിയുക ...........




വൈകാരിക രംഗങ്ങൾക്കും കൂടി പ്രാധാന്യം നൽകിക്കൊണ്ട് അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് 



English     

IMDb 6.4 

English Sub Only 

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.