King (2022) French - Adventure വീഡിയോ റിവ്യൂ : സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക... പൂച്ചക്കുഞ്ഞും പട്ടിക്കുഞ്ഞുമൊക...

Home » , » King

King

 King (2022)

French - Adventure


വീഡിയോ റിവ്യൂ :
സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക...


പൂച്ചക്കുഞ്ഞും പട്ടിക്കുഞ്ഞുമൊക്കെ അലഞ്ഞു തിരിഞ്ഞു നമ്മുടെ വീടുകളിൽ വന്നു കയറാറുണ്ട് , ചിലർ അതിനെ ഇഷ്ടപ്പെട്ടാൽ എടുത്ത് വളർത്തും ഇല്ലേൽ തൂക്കി എടുത്ത് വെളിയിൽ തട്ടും , എന്നാൽ ഒരു സുപ്രഭാതത്തിൽ വീട്ടിലേക്ക് സുന്ദരനായ  ഒരു സിംഹക്കുട്ടി വന്നു കയറിയാലോ.....  


ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/9N42_dluLn0


ആഫ്രിക്കയിൽ നിന്നും വിമാനമാർഗം ആ നാട്ടിലേക്കു എത്തിച്ച ഒരു കുഞ്ഞു സിംഹക്കുട്ടി അധികൃതരുടെശ്രദ്ധക്കുറവ്മൂലം വിമാനത്താവളത്തിൽ നിന്നും പുറത്തുചാടുന്നു . ഇത് വല്ല മനുഷ്യനേയോ മറ്റോ കടിച്ചാൽ തങ്ങളുടെ ജോലി അതോടെ നഷ്ടമാവും എന്നറിയാവുന്ന കസ്റ്റംസും മറ്റു ഉദ്യോഗസ്ഥരും ഇതിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ....


അവിടെ നിന്നും കുറച്ചു മാറിയുള്ള ഒരു വീട്ടിൽ ഐൻസ് എന്ന പെൺകുട്ടിക്ക് ഇതിനെ കിട്ടുന്നു . ആദ്യമായി ഒരു സിംഹക്കുട്ടിയെ നേരിട്ടു കണ്ട സന്തോഷത്തിൽ അവൾ ഈ വിവരം രഹസ്യമായി സൂക്ഷിക്കുന്നു . മുറിയിലിട്ടു അതിനെ വളർത്താനുള്ള അവളുടെ ശ്രമം സഹോദരൻ അലക്സ് കണ്ടെത്തുന്നു. സിംഹകുട്ടിയുമായി ഇരുവരും ചങ്ങാത്തത്തിൽ ആയെങ്കിലും അധികനാളുകൾ ഇതിനെ ഇങ്ങനെ രഹസ്യമാക്കി വളർത്തുവാൻ തങ്ങൾക്കാവില്ല എന്നറിയാവുന്ന അവർ ഇതിനെ അതിന്റെ ജന്മനാടായ ആഫ്രിക്കയിലേക്ക് തന്നെ തിരികെ അയക്കുവാൻ തീരുമാനിക്കുന്നു , പക്ഷെ അത് ഈ കുട്ടികളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല .............. 


ശേഷം  നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക ...


വിത്യസ്തതയുള്ള കഥ ആയതിനാൽ പ്രേക്ഷകർക്ക് ഒരു തവണ കണ്ടിരിക്കാവുന്ന  ചിത്രമാണിത് ..................


French 
IMDb 5.7 
English Sub Only 

0 Comments:

Post a Comment

Search This Blog

Powered by Blogger.