Kill Zone (SPL: Sha Po Lang) - 2005 Action Thriller പോലീസ് ഡിറ്റക്ടീവുമാർ തമ്മിലുള്ള ആത്മബന്ധം ഹൃദയസ്പർശിയായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്...

Home » , » Kill Zone

Kill Zone

 Kill Zone (SPL: Sha Po Lang) - 2005

Action Thriller

പോലീസ് ഡിറ്റക്ടീവുമാർ തമ്മിലുള്ള ആത്മബന്ധം ഹൃദയസ്പർശിയായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു കിടിലൻ ആക്ഷൻ ത്രില്ലെർ ചിത്രമാണിത് ...









വീഡിയോ റിവ്യൂ :

സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക....

ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/OxueyXs2Iik


വോങ് പോ എന്ന അധോലോക നായകനെ ഏതുവിധേനേയും അകത്താക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു പോലീസ് ഡിറ്റക്ടീവ് ചാൻ . എന്നാൽ തന്റെ പണവും സ്വാധീനവും എല്ലാം ഉപയോഗിച്ച് വോങ് പോ  നിയമത്തിനതീതനായി നിലകൊള്ളുന്നു . അങ്ങനെ ഇരിക്കെ ഒരിക്കൽ അയാൾക്കെതിരെ സാക്ഷിപറയാൻ തയ്യാറുള്ള ഒരുവനെ ചാൻ കണ്ടെത്തുന്നു .  എന്നാൽ ചാൻ  അയാളെ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് തന്നെ വോങ് പൊയുടെ ആളുകൾ സാക്ഷിയെ ഇല്ലാതാക്കുന്നു . അയാളുടെ മരണത്തോടെ അനാഥയായിപോയ അയാളുടെ കുട്ടിയെ ചാൻ വളർത്തുന്നു . ആ കുട്ടിയുടെ അച്ഛന്റെ മരണത്തിനുത്തരവാദികളായവരെ ഏതു വിധേനെയും ഇല്ലാതാക്കുമെന്ന് ചാൻ പ്രതിജ്ഞ എടുക്കുന്നു . എന്നാൽ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു . അത് ക്യാൻസറിന്റെ രൂപത്തിലായിരുന്നു ചാനിനെ പിടികൂടിയത് . 


ചാനിനു ഈ ഭൂമിയിൽ ഇനി അധികനാളുകൾ അവശേഷിക്കുന്നില്ല എന്ന് മനസിലാക്കിയ അയാളുടെ സഹപ്രവർത്തകർ ചാൻ ഈ ഭൂമിയിൽ നിന്നും യാത്രയാവും മുൻപ് വോങ് പോയെ പിടികൂടണം എന്ന് തീരുമാനിക്കുന്നു . അതിനായി നേരായ മാർഗത്തിൽ നിന്നും വ്യതിചലിച്ച് അവർ ചില പ്ലാനുകൾ തയ്യാറാക്കുന്നു ...............


എന്നാൽ അതെ സമയം തന്നെ ചാനിനു പകരക്കാരനായി മറ്റൊരു ഓഫീസർ അവിടെ ചാർജ് ഏറ്റെടുക്കാനായി എത്തുന്നു ...



ശേഷം കണ്ടറിയുക 


ആക്ഷൻ ത്രില്ലെർ സിനിമാപ്രേമികൾക്ക് ഒരു ഒന്നൊന്നര വിരുന്ന് തന്നെയാണ് ഈ ചിത്രം ........



Chinese 
IMDb 6.9 
Malayalam Sub : വൈഷ്ണവ് 
Blog :peruva.com  

0 Comments:

Post a Comment

Search This Blog

Powered by Blogger.