The Naked Prey [1965] Adventure/Thriller  വീഡിയോ റിവ്യൂ : സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക  ഒരു സിനിമാപ്രേമി ജീവിതത...

Home » , , » Tbe Naked Prey

Tbe Naked Prey

 The Naked Prey [1965]

Adventure/Thriller 



വീഡിയോ റിവ്യൂ :

സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക 


ഒരു സിനിമാപ്രേമി ജീവിതത്തിൽ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ചിത്രങ്ങൾ ഏതൊക്കെ ആണെന്ന് ചോദിച്ചാൽ എന്റെ അഭിപ്രായത്തിൽ അതിൽ Apocalypto, Cast Away ഒക്കെ ഉണ്ടായിരുന്നു, പക്ഷെ ഈ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ അതിനൊക്കെ പകരം ഇത് ഉൾപ്പെടുത്തിയാൽ മതി എന്ന് എനിക്ക് തോന്നുന്നു, നിങ്ങൾ ഈ ചിത്രം ഇതുവരെ കണ്ടില്ല എങ്കിൽ ലോക സിനിമയിലെ ഏറ്റവും മികച്ച ഒരു Adventure Thriller ചിത്രം നിങ്ങൾക്ക് മിസ്സായിരിക്കുന്നു എന്ന് നിസ്സംശയം പറയാം.....



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/SPOD5jTbRMM




ആഫ്രിക്കൻ കൊടുംകാടിനുള്ളിൽ വെച്ച് വഴിയാത്രക്കാരായ ഒരു കച്ചവടസംഘത്തിന്റെ മോശം പെരുമാറ്റത്തെത്തുടർന്ന്  പ്രാകൃതരായ ഗോത്രവർഗ്ഗക്കാർ ഇവരെ ആക്രമിക്കുന്നു.ചിലരെ അവർ കൊന്നൊടുക്കി, കുറച്ചു പേരെ അവർ തടവിലാക്കി തങ്ങളുടെ മൂപ്പന് മുൻപിൽ എത്തിക്കുന്നു, അവരെ കാത്തിരുന്നത് അതി ക്രൂരമായ ശിക്ഷാവിധികൾ ആയിരുന്നു, ഒരാളെ അവർ മണ്ണ് തേച്ചു പിടിപ്പിച്ച ശേഷം തീയിൽ ചുട്ടെടുക്കുന്നു, മറ്റൊരാളെ കമ്പും ആയുധങ്ങളും ഉപയോഗിച്ച് ഇഞ്ചിഞ്ചായി കുത്തി കുത്തി വേദനിപ്പിച്ചു കൊല്ലുന്നു, മറ്റൊരുവനെ കൊല്ലുവാനായി ഒരു മൈതാനത്തിലേക്കു കൊണ്ട് പോവുന്നു, അവിടെ വെച്ച് അയാൾ ഗോത്രവർഗ്ഗകാരിൽ ഒരുവനെ കൊലപ്പെടുത്തിയ ശേഷം കാടിനുള്ളിലേക്ക് ഓടി മറയുന്നു.....



തങ്ങളിലൊരുവനെ കൊലപ്പെടുത്തിയ അവനെ ഇല്ലാതാക്കും എന്ന് പ്രതിഞ്ജ എടുത്ത ഗോത്രവർഗ്ഗക്കാർ ആയുധങ്ങളുമായി അവന്റെ പിന്നാലെ പോവുന്നു...




ശേഷമുള്ള മായാക്കാഴ്ചകൾ നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക...




ആഫ്രിക്കൻ വനാന്തരങ്ങളിലെ കാഴ്ച ഇതുപോലെ ഒപ്പിയെടുത്ത മറ്റൊരു ചിത്രം ഉണ്ടോ എന്ന് സംശയമാണ്, ലോക സിനിമകളിലെ ഒരു ക്ലാസ്സിക് ചിത്രം എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഒരു മനോഹര ചിത്രമാണിത്.....




Nb: മെൽ ഗിബ്സൺ ഈ ചിത്രം കാണാതെയാണ് Apocalypto ചെയ്തതെന്ന് ഈ സിനിമ കണ്ടവരാരും  വിശ്വസിക്കും എന്ന് തോന്നുന്നില്ല....




English

IMDb 7.3

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.