A Bloody Aria (2006) Thriller വീഡിയോ റിവ്യൂ  :https://youtu.be/Pp4A8FookKU സംഗീതം പഠിക്കണം എന്ന മോഹവുമായി ആ പെൺകുട്ടി ചെന്ന് കയറിയത് തന്റെ...

Home » , » A Bloody Aria

A Bloody Aria

 A Bloody Aria (2006)

Thriller





വീഡിയോ റിവ്യൂ 


:https://youtu.be/Pp4A8FookKU



സംഗീതം പഠിക്കണം എന്ന മോഹവുമായി ആ പെൺകുട്ടി ചെന്ന് കയറിയത് തന്റെ പ്രൊഫസറുടെ ലക്ഷങ്ങൾ വിലമതിക്കുന്ന കാറിനുള്ളിലേക്കാണ്.



കാര്യം അറിഞ്ഞപ്പോൾ പ്രൊഫസർ കാർ മെയിൻ റോഡിൽ നിന്നും വഴി തിരിച്ച് ഒരു ഉൾപ്രദേശത്തേക്ക് വിടുന്നു. ദക്ഷിണയായി അയാൾ ചോദിച്ചത് ആ പെൺകുട്ടിയുടെ ശരീരമായിരുന്നു....



വിറയ്ക്കുന്ന കൈകൾ കൊണ്ട് പ്രൊഫസറുടെ കഴുത്തിൽ പിടിച്ച് ഒരു തള്ളും കൊടുത്ത് പെൺകുട്ടി ഇറങ്ങി ഒരു ഓട്ടം വെച്ചു കൊടുത്തു.....


ഓടിപ്പോയവൾ കുറച്ചു കഴിഞ്ഞു തിരിച്ചു വന്നോളും എന്നോർത്ത് അയാൾ വഴിയിൽ കണ്ണും നട്ടു കാത്ത് കാത്തിരുന്നു. പക്ഷെ വന്നത് പ്രദേശ വാസികളായ ചിലർ ആയിരുന്നു. ആദ്യമൊക്കെ മാന്യതയോടെ പെരുമാറിയ അവർ പതിയെ പതിയെ തനി സ്വഭാവം പുറത്തെടുക്കാൻ തുടങ്ങിയപ്പോൾ പ്രൊഫസർ രക്ഷപെടാനുള്ള എന്തേലും മാർഗ്ഗം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.....




താൻ ഒറ്റയ്ക്ക് ഈ പ്രദേശമൊക്കെ ഒന്നു കാണാൻ ഇറങ്ങിയതാണ് ഇനി മടങ്ങിപോവുകയാണ് എന്നൊക്കെ പറഞ്ഞു തടി ഊരാൻ ശ്രമിച്ച അയാൾ ആ കാഴ്ച കണ്ട് ഒന്ന് വിരണ്ടു.....



ഉപദ്രവിക്കാൻ ശ്രമിച്ച പെൺകുട്ടി നാട്ടുകാരിൽ ഒരുവന്റെ മോട്ടോർ സൈക്കിളിന്റെ പിന്നിൽ കയറി അങ്ങോട്ട് വരുന്നു....


ശേഷം കണ്ടറിയുക....



അപ്രതീക്ഷിത സംഭവവികാസങ്ങളുമായി കഥ പറഞ്ഞു പോയിരിക്കുന്ന ഈ ത്രില്ലെർ ചിത്രത്തിന്റെ ക്ലൈമാക്സ്‌ പ്രേക്ഷകരെ അമ്പരിപ്പിക്കും എന്നുറപ്പാണ്.....




Korian

IMDb 6.4

English Sub Only

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.