Rare Exports: A Christmas Tale (2010) Horror/Fantasy വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക  ഫിൻലാന...

Home » , , » Rare Exports: A Christmas Tale

Rare Exports: A Christmas Tale

 Rare Exports: A Christmas Tale

(2010)

Horror/Fantasy




വീഡിയോ റിവ്യൂ :


ഡൌൺലോഡ് ചെയ്യാൻ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക 

ഫിൻലാന്റിലെ ഒരു മഞ്ഞു മൂടപ്പെട്ട താഴ് വരയ്ക്ക് അടുത്തുള്ള കുന്നിൻ മുകളിൽ ഒരു ബ്രിട്ടീഷ് കമ്പനി മൈനിങ് നടത്തുന്നുണ്ടായിരുന്നു. എന്താണ്  അവർ അവിടെ തിരയുന്നത് എന്നത്  രഹസ്യമാക്കി വെച്ചിരുന്നു. പ്രദേശവാസികളൊന്നും അങ്ങോട്ട് ചെല്ലാതെ ഇരിക്കാൻ ആ സ്ഥലത്തിന് ചുറ്റും കമ്പിനി വേലികെട്ടി അടിച്ചിരുന്നു.......




ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/lPIm5F72Hj8



പ്രദേശവാസിയായ ഒരു കുട്ടി തന്റെ സുഹൃത്തിനൊപ്പം ആ ഖനനം നടക്കുന്ന സ്ഥലത്ത് ആരുടേയും കണ്ണിൽപ്പെടാതെ കയറിപ്പറ്റുന്നു.



അവിടെയുള്ള ആളുകളുടെ സംസാരത്തിൽ നിന്നും, വർഷങ്ങൾക്ക് മുൻപ് ആ മഞ്ഞുമലയിൽ അടക്കം ചെയ്തിട്ടുള്ള സാന്താക്ലോസിനെയാണിവർ തിരയുന്നത് എന്നവൻ മനസിലാക്കുന്നു......




ആ നാട്ടുകാരുടെ വിശ്വാസം അനുസരിച്ച് സാന്താ അതി ക്രൂരനായ ഒരു രാക്ഷസൻ ആയിരുന്നു, കുട്ടികളെ എല്ലുപോലും ബാക്കി വെയ്ക്കാതെ അവൻ ഇല്ലാതാക്കുമായിരുന്നു....




പേടിച്ചരണ്ട കുട്ടികൾ തിരികെ വീട്ടിലേക്ക് പോരുന്നു....



പിറ്റേ ദിവസം രാവിലെ ചെന്നായ്ക്കളെ പിടിക്കാൻ തന്റെ അച്ഛൻ ഒരുക്കി വെച്ചിരിക്കുന്ന  കെണിയിൽ വീണുകിടക്കുന്ന രൂപം കണ്ട് അവർ ഞെട്ടുന്നു....




ശേഷം കണ്ടറിയുക.......




ഫിൻലാന്റിന്റെ സൗന്ദര്യം മികച്ച രീതിയിൽ ക്യാമറയിൽ ഒപ്പിയെടുത്തിരിക്കുന്ന  ഈ ഫാന്റസി ത്രില്ലെർ ചിത്രം മികച്ചൊരു സിനിമാ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്........



Nb : ഇത് കുട്ടികൾക്ക് വേണ്ടി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം ഒന്നും അല്ലാട്ടോ....




Finnish

IMDb 6.6

Malayalam Sub ✅

Blog:peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.