Cleaner[ 2007]  Crime/Drama Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക...  എവിടെയെങ്കിലും ഒരു അപകട മര...

Home » , » Cleaner

Cleaner

 Cleaner[ 2007] 

Crime/Drama Thriller



വീഡിയോ റിവ്യൂ :

ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക...

 എവിടെയെങ്കിലും ഒരു അപകട മരണമോ കൊലപാതകമോ ഒക്കെ  നടന്നാൽ ആ  സ്ഥലത്തെ  രക്തവും മറ്റും പോലീസിന്റെയും മരണപ്പെട്ടവരുടെ ബന്ധുക്കളുടേയുമൊക്കെ നിർദ്ദേശപ്രകാരം വളരെ ഭംഗിയായി ക്ലീൻ ചെയ്തു കൊടുക്കുന്ന ഒരു സ്ഥാപന ഉടമയുടെയും  അയാൾക്ക് പറ്റിയ ഒരു ചതിയുടെയും കഥയാണിത് ......



ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/W7dyy6g0UF8




ക്രൈം സീൻ ക്ളീനിങ് സർവീസ് നടത്തിയിരുന്ന മുൻ പോലീസുകാരൻകൂടിയായിരുന്ന ടോം കൾട്ടർ തന്റെ ഓഫിസിൽ നിന്നും കിട്ടിയ ഒരു നിർദ്ദേശപ്രകാരം ഒരു ക്രൈം സീൻ വൃത്തിയാക്കുവാൻ എത്തിയതായിരുന്നു. അഡ്രസ്സിൽ പറഞ്ഞതിൻപ്രകാരം സ്ഥലത്ത് എത്തിയ അയാൾ ആ വീടിന്റെ ഉള്ളിലെ രക്തം തളംകെട്ടി നിൽക്കുന്ന മുറിയും ചുറ്റുപാടും എല്ലാം തന്റെ കയ്യിലുള്ള ഉപകരണങ്ങളുടെയും കെമിക്കലുകളുടെയും സഹായത്തോടെ ഭംഗിയായി വൃത്തിയാക്കുന്നു .



അടുത്ത ദിവസം തന്റെ വീട്ടിൽ വെച്ച് അയാൾക്ക് കോട്ടിനുള്ളിൽ നിന്നും ഒരു താക്കോൽ ലഭിക്കുന്നു .തലേ ദിവസം ക്‌ളീൻ ചെയ്യാൻ പോയ സ്ഥലത്തു തിരികെ വെയ്ക്കാൻ അയാൾ മറന്നതായിരുന്നു അത് . അത് തിരികെ വെയ്ക്കുവാനായി അയാൾ വീണ്ടും ആ വീട്ടിലേക്ക് പോവുന്നു .


തലേ ദിവസം എത്തിയപ്പോൾ ആരും ഇല്ലാതെ അടഞ്ഞു കിടന്നിരുന്ന ആ വീട്ടിൽ ഒരു സ്ത്രീ കുറെ കുട്ടികളുടെ ഒപ്പം കളിച്ചുചിരിച്ചു നടക്കുന്നതാണ് അയാൾക്ക് കാണാൻ സാധിച്ചത് , ഒരു മരണം അവിടെ നടന്ന കാര്യം അവർക്ക് അറിയില്ല എന്ന് മനസിലാക്കിയ അയാൾ താൻ അഡ്രെസ്സ് തെറ്റി അവിടെ  വന്നുപെട്ടതാണെന്ന വ്യാജേന  തിരിച്ചു ഓഫീസിലേക്ക് പോരുന്നു .


ഓഫിസിലെത്തി തലേദിവസത്തെ വർക്ക് ഓർഡർ ഫയൽ പരിശോധിച്ച അയാൾക്ക് ഒരു സത്യം മനസ്സിലാവുന്നു , പോലീസ് എന്ന വ്യാജേനെ ആരോ വർക്ക്‌ ഓർഡർ തന്നു തങ്ങളെ പറ്റിച്ചിരിക്കുന്നു .



ആരോ നടത്തിയ ഒരു കൊലപാതകത്തിന്റെ തെളിവുകൾ ആണ് താൻ ഇന്നലെ ഒരു രക്തത്തുള്ളി പോലും അവശേഷിപ്പിക്കാതെ തേച്ചു മാച്ചു കളഞ്ഞത് . ....




ആരാവും അവിടെ കൊല്ലപ്പെട്ടത് ??? 



ടോം കൾട്ടറെ ചതിച്ചതാരാണ് ???



എല്ലാത്തിന്റെയും ഉത്തരം ചിത്രം കണ്ടു തന്നെ അറിയുക ...



ആദ്യപകുതിയിലെ സ്പീഡ് കഥപറച്ചിലിനു സെക്കന്റ് പകുതിയിൽ ഇല്ലെങ്കിലും പ്രേക്ഷകരെ നിരാശരാക്കാത്ത ഒരു ഡ്രാമ ത്രില്ലെർ ചിത്രമാണിത് .........




English

IMDb 6.1

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.