Out for Justice (1991 ) Action  വീഡിയോ റിവ്യൂ : സിനിമയുടെ ടെലിഗ്രാം ലിങ്ക് വേണ്ടവർ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സ്‌ നോക്കുക  [സ്ഥലം ...

Home » , » Out for Justice (

Out for Justice (

 Out for Justice (1991 )

Action 



വീഡിയോ റിവ്യൂ :


സിനിമയുടെ ടെലിഗ്രാം ലിങ്ക് വേണ്ടവർ വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സ്‌ നോക്കുക 


[സ്ഥലം : ന്യൂയോർക്കിലെ ഒരു ചെറിയ ടൗണിലെ ബാർ, കേസന്വോഷണത്തിന്റെ ഭാഗമായി അവിടെ ഒറ്റയ്ക്ക് എത്തിയ പോലീസുകാരൻ അവിടെയുള്ളവരെ ചോദ്യം ചെയ്യുന്ന സമയം] 


 പോലീസുകാരന്റെ ഈ പ്രകടനം ഇഷ്ടപെടാത്ത ഒരുവൻ വിളിച്ചു കൂവി .......


ഈ പോലീസ് ബാഡ്ജും കയ്യിൽ തോക്കും ഇല്ല എങ്കിൽ നിന്റെ വിളച്ചിൽ ഇവിടെ  നടക്കില്ല എന്ന് നിനക്ക് നല്ലവണ്ണം അറിയാം , ഇതുള്ളതുകൊണ്ട് മാത്രം ആളുകൾ നിന്നെ പേടിക്കുന്നു , അതുകൊണ്ട് മാത്രം നിനക്കെതിരെ ആരും കയ്യുയർത്തുന്നില്ല ...........


അവിടെ വൃണപ്പെട്ടത് പൊലീസുകാരന്റെ ആത്മാഭിമാനമായിരുന്നു ...


രാവണപ്രഭു സിനിമയിൽ കേസെടുക്കില്ല എന്ന് പറഞ്ഞ്  ശ്രീനിവാസൻ നമ്പ്യാർ IPS,  കാർത്തികേയനെ ഇടി കൂടാൻ ക്ഷണിച്ചതുപോലെ നായകൻ ആ ബാറിൽ ഉള്ളവരെ താനുമായി ഏറ്റുമുട്ടാൻ  ക്ഷണിക്കുന്നു ..........


പിന്നെത്തെ കാഴ്ച അത് കണ്ടറിയേണ്ടത് തന്നെയാണ് ....................


ഈ ചിത്രത്തെക്കുറിച്ചുള്ള വിഡിയോ റിവ്യൂ :https://youtu.be/wV54LqgVyA0


താൻ ജനിച്ചുവളർന്ന നാട്ടിൽ തന്നെ പോലീസ് ആയി ജോലി ചെയ്യുകയായിരുന്നു ജീനോ . നാടും നാട്ടുകാരുമായും നല്ലൊരു ആത്മബന്ധം അയാൾ കാത്തുസൂക്ഷിച്ചിരുന്നു . മയക്കുമരുന്ന് മാഫിയയുടെ സാന്നിധ്യം ആ നാട്ടിൽ വളരെ ശക്തമായിരുന്നു .

അങ്ങനെ ഇരിക്കെ ഒരു ദിവസം ജീനോയുടെ അടുത്ത സുഹൃത്തായ പോലീസ് ഡിറ്റക്ടീവ് ബോബിയെ അയാളുടെ ഭാര്യയുടെയും കുട്ടിയുടെയും മുൻപിലിട്ട് റിച്ചി എന്നൊരു മയക്കുമരുന്ന് നേതാവ് കൊലപ്പെടുത്തുന്നു ..


തന്റെ സുഹൃത്തിന്റെ മരണത്തിനുത്തരവാദിയായവരെ വകവരുത്താൻ ജീനോ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നു ...


ശേഷം സ്‌ക്രീനിൽ ...............


ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു തവണ കാണാനുള്ള വകയെല്ലാം ഈ ചിത്രത്തിലുണ്ട് ...................


English

IMDb 6.1

English Sub Only

Blog: peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.