Funny Games [1997] psychological thriller വീഡിയോ റിവ്യൂ : ലിങ്ക് വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സിൽ..... ദേ ഇതിനെയൊക്കെയാണ് അക്ഷരം തെറ്...

Home » , » Funny Games

Funny Games

Funny Games [1997]

psychological thriller


വീഡിയോ റിവ്യൂ :


ലിങ്ക് വീഡിയോ റിവ്യൂ ന്റെ ഡിസ്ക്രിപ്ഷൻ ബോക്സിൽ.....

ദേ ഇതിനെയൊക്കെയാണ് അക്ഷരം തെറ്റാതെ സൈക്കോളജിക്കൽ ത്രില്ലെർ എന്ന് വിളിക്കേണ്ടത് 👌👌👌


വീഡിയോ റിവ്യൂ :https://youtu.be/-yMlGmuGMK0


[അവധിക്കാലം ചിലവഴിക്കാറുള്ള തങ്ങളുടെ തടാകക്കരയിലുള്ള വീട്ടിൽ ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിലും മറ്റും അറേഞ്ച് ചെയ്യുന്ന തിരക്കിലായിരുന്നു അന്ന , ഭർത്താവ് ജോർജും മകനും തടാകക്കരയിലുള്ള വഞ്ചിയിൽ ചെറിയ ചില അറ്റകുറ്റപണികൾ ചെയ്യുന്ന തിരക്കിലുമായിരുന്നു .. വളർത്തു നായ പുറത്ത് ചുറ്റിക്കറങ്ങി നടപ്പുണ്ടായിരുന്നു ..]


ചേച്ചി .... ചേച്ചി .... ഇവടാരുമില്ലേ ??


ഞാൻ ഇവിടെ കെ റെയിലിന്റെ കുറ്റി  പോലെ നിൽക്കുന്നത് നീ കണ്ടില്ലേ നിന്റെ കണ്ണിൽ എന്നാ കുഴിനഖം വല്ലോം ആണോ എന്നുള്ള മട്ടിൽ അന്ന തല ഉയർത്തി നോക്കിയപ്പോൾ , ഒരു പത്തിരുപതു വയസ്സ് തോന്നിക്കുന്ന പീറ്റർ എന്ന  യുവാവിനെയാണ് കാണാൻ സാധിച്ചത് , അവനാണേൽ അടുക്കളയുടെ വാതിലും തള്ളി തുറന്ന് അകത്ത് കയറാൻ വെമ്പൽപൂണ്ടു നിൽക്കുകയായിരുന്നു ...


അവനെകണ്ടപ്പോൾ തന്നെ ഒരു പത്തിരുപത് പൈസ  കുറവുള്ള ഒരുവൻ ആണെന്ന് അവൾക്ക് സംശയം തോന്നി ടൈറ്റാനിക്കിലെ ജാക്കിന്റെ അച്ഛന് പുട്ടുറുമീസിന്റെ അമ്മയിൽ ഉണ്ടായ ഒരു മകന്റെ രീതിയായിരുന്നു അവന് ....


എന്താ വേണ്ടത് ??അവൻ കടം ചോദിക്കുമ്പോൾ എല്ലാവർക്കും ഉണ്ടാവാറുള്ള ആ ഒരു ജാള്യത ഒളിപ്പിച്ചുവെച്ചുകൊണ്ടു പറഞ്ഞു  , ഒരു നാല് മുട്ട എടുക്കാൻ ഉണ്ടാവുമോ ???? 


തൊട്ടപ്പുറത്തെ വീട്ടിൽ കുറച്ചുനേരം മുൻപ് ഇവൻ നിൽക്കുന്നത് അന്ന  കണ്ടിരുന്നു , അയാളുടെ ബന്ധു ആണ് ഇവനെന്നു അവൾക്കറിയാമായിരുന്നു .


അവൾ ഫ്രിഡ്ജിൽ നിന്നും നാല് മുട്ട എടുത്ത് അവനു കൊടുക്കുന്നു , പൊതിഞ്ഞു തരണോ എന്നവൾ  ചോദിച്ചപ്പോൾ ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ കെ ജോസഫ് എന്നുള്ള മട്ടിൽ അവൻ അത് നാലും കയ്യിൽ മേടിച്ച് അവിടെ നിന്നും ഇറങ്ങുന്നു ......


ഒരു പത്ത് സെക്കന്റ് കഴിഞ്ഞപ്പോൾ അപ്പുറത്ത് നിന്നും ഒരൊച്ച കേട്ടപ്പോൾ ചക്ക വീണു , ഇന്ന് ചക്കയപ്പം ഉണ്ടാക്കിയേക്കാം എന്നുള്ള സന്തോഷത്തിൽ അന്ന അപ്പുറത്തേക്ക് ഓടി ചെന്നപ്പോൾ കണ്ടത് , മുട്ടയുമായി പോയവൻ ഉരുണ്ടുവീണു മുട്ടയും പൊട്ടിച്ചു നിൽക്കുന്ന കാഴ്ചയായിരുന്നു ....


മുട്ട വീണ് തറയൊക്കെ ആകെ വൃത്തികേടായിട്ടായിരുന്നു കിടന്നിരുന്നത് ...


ദേഷ്യംകൊണ്ട് അന്ന പല്ലു ഞെരിച്ചു , പിന്നെ അധികം ഞെരിച്ചാൽ പോണത് തന്റെതന്നെ പല്ലാണെല്ലോ എന്ന വിചാരം വന്നപ്പോൾ പീറ്ററിനെ ഒന്ന് ചിരിച്ചു കാണിച്ചിട്ട് പറഞ്ഞു , സാരമില്ല ഇറ്റ്സ് ഓക്കേ , ഞാൻ തന്നെ തുടച്ചോളാം (വേറെ ആര് വന്നു തുടയ്ക്കാൻ ??)അതവൾ തുടച്ചു വൃത്തിയാക്കിയിട്ടും പീറ്റർ പോവാതെ നിൽക്കുന്നകണ്ടപ്പോൾ അവൾ ഒന്നവനെ നോക്കി , അവൻ അന്നേരം അവളെയും ഒന്ന് നോക്കി , ഇങ്ങനെ കണ്ണും കണ്ണും നോക്കി നിൽക്കുന്നത് തന്റെ കെട്ടിയവൻ കണ്ടാൽ പിന്നെ പണി പാളും  എന്നറിയാവുന്ന അന്ന ചോദിച്ചു , ഇനി എന്താ ???അന്നേരം നാണം കുണുങ്ങിക്കൊണ്ട് അവൻ പറയുവാ , എനിച്ച്‌ എനിച്ച് ഇനീം മുട്ട വേണം .......ഇവന് എല്ലാ മുട്ടയും എടുത്ത് കൊടുത്താൽ തന്റെ മോനും കെട്ടിയവനും വൈകുന്നേരം വായു ഭക്ഷിക്കേണ്ടി വരും എന്നറിയാവുന്ന അന്ന അവന്റെ വാക്കുകളോട് അത്ര താല്പര്യമൊന്നും കാണിച്ചില്ല , ഇനി മുട്ട ഇവിടെ നഹി ഹേ  ഭായ് എന്നുള്ള ഭാവത്തിൽ അവൾ നിൽക്കുന്നു ....അന്നേരം അവൻ പറയുവാ , ചേച്ചി എനിക്ക് മുട്ട തന്ന പാത്രത്തിൽ ഇനി 8 മുട്ട കൂടി ഇരിക്കുന്നത് ഞാൻ കണ്ടായിരുന്നു കേട്ടോ ... ഒരു നാലെണ്ണംകൂടി താ ചേച്ചി ............ ( മനുഷ്യനായാൽ ഇത്ര ആക്രാന്തം പാടില്ല അമ്മച്ചി എന്നവൻ മനസ്സിൽ പറഞ്ഞോ എന്ന് ഡൗട്ട് ഉണ്ട് )ഒടുവിൽ മനസില്ലാ മനസോടെ അവൾ നാല് മുട്ടകൂടി അവനു കൊടുക്കുന്നു , അതുമായി അവൻ പുറത്തേക്ക് പോവുന്നു ...ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു കാണും അതാ പിന്നെയും വരുന്നു പീറ്റർ , ഈ തവണ അവന്റെ കൂടെ അതേ പ്രായംതോന്നിക്കുന്ന മറ്റൊരുവൻ കൂടെ ഉണ്ടായിരുന്നു, അവനായിരുന്നു പോൾ  ...പോൾ പറഞ്ഞു , ചേച്ചി ഞങ്ങൾ മുട്ടയുമായി പോന്നപ്പോൾ നിങ്ങളുടെ പട്ടി ചാടി വന്നു , പാവം പീറ്റർ പേടിച്ചുപോയി , അവന്റെ കയ്യിൽ നിന്നും മുട്ട ചാടിപ്പോയി എല്ലാം പൊട്ടിപ്പോയി , സ്വന്തം മുട്ട പൊട്ടാതെ രക്ഷപെട്ടത് തന്നെ അവന്റെ ഭാഗ്യം ....


അതിനിപ്പോൾ ഞാൻ എന്ത് പിണ്ണാക്കാടാ ചെയ്യേണ്ടത് എന്നുള്ള ഭാവത്തിൽ അന്ന അവരെ നോക്കി , അപ്പോൾ അവര് പറയുവാ ഞങ്ങൾക്ക് ഇനിയും മുട്ട വേണമത്രേ ......................അത്രയും നേരം ഉള്ളിൽ കൊണ്ട് നടന്ന അന്നയുടെ ദേഷ്യം ഇടുക്കി ഡാം തുറന്നുവിട്ടതുപോലെ പുറത്തേക്ക് എടുത്ത് ചാടി ....


ബഹളമെല്ലാം കേട്ട് അന്നയുടെ ഭർത്താവ് ജോർജ് തടാകക്കരയിൽ നിന്നും ഓടി അങ്ങോട്ട് എത്തി ...


ദേഷ്യം വന്നാൽ പിന്നെ പുള്ളിക്ക് പിന്നെ മുന്നും പിന്നും ഒന്നും നോട്ടമില്ലായിരുന്നു ...............ഗോൾഫ് കളിക്കുന്ന സ്റ്റിക്ക് എടുത്ത് ആഞ്ഞൊരു വീശ്‌ , ദേ കാലൊടിഞ്ഞു ജോർജ് താഴെ കിടക്കുന്നു .....................


ങേ അതെങ്ങനെ ജോർജിന്റെ കാലൊടിഞ്ഞു എന്നാണോ നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത് ?????അതൊക്കെ നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക ..................കാലു മാത്രമല്ല തലയൊക്കെ പോണ കാഴ്ചകൾ ആണ് പിന്നീട് ഈ ചിത്രത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് ...............ഒരു ഒന്നൊന്നര സൈക്കോളജിക്കൽ ത്രില്ലെർ ചിത്രമാണിത് , ചില കഥാപാത്രങ്ങളെയൊക്കെ എടുത്ത് ചവിട്ടി കൂട്ടാൻ നമുക്ക് തോന്നും , അതേപോലത്തെ കഥാസന്ദർഭങ്ങൾ ആണ് ചിത്രത്തിൽ കടന്നു വരുന്നത് ..............not everyone's cup of tea  പക്ഷെ നിങ്ങൾ ഒരു സിനിമാ ആസ്വാദകൻ ആണെങ്കിൽ ഇങ്ങനെ ഉള്ള ചിത്രങ്ങളും കണ്ടു നോക്കണം ...Austrian

IMDb 7.5 

English Sub Only 

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.