The Bourne Identity (2002)  Action / Thriller  IMDb 7.9 വീഡിയോ റിവ്യൂ : ആക്ഷൻ ത്രില്ലെർ സിനിമാപ്രേമികൾ നെഞ്ചോട് ചേർത്തുവെച്ച കഥാപാത്രങ്ങളിൽ...

Home » , » The Bourne Identity

The Bourne Identity

 The Bourne Identity (2002) 

Action / Thriller 

IMDb 7.9



വീഡിയോ റിവ്യൂ :


ആക്ഷൻ ത്രില്ലെർ സിനിമാപ്രേമികൾ നെഞ്ചോട് ചേർത്തുവെച്ച കഥാപാത്രങ്ങളിൽ ഒന്നായ ജാസൺ ബോണിന്റെ സിനിമകൾ കാണാത്തവർ വളരെ വിരളമായിരിക്കും , ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഈ കുറിപ്പ് .....


ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/d3KgxeJ0AGs


ജാസൺ ബോണിനെ കേന്ദ്രകഥാപാത്രമാക്കി ഇതിനോടകം അഞ്ചു സിനിമകളാണ് പുറത്തിറങ്ങിയിട്ടുള്ളത് . അതിലെ ഒന്നാമത്തെ ചിത്രമായിരുന്നു The Bourne Identity. 


കഥ തുടങ്ങുന്നത് അങ്ങ് മെഡിറ്ററേനിയൻ കടലിൽ നിന്നാണ് , ഇറ്റലിക്കാരായ മീൻപിടുത്തക്കാർക്ക്  കടലിൽ നിന്നും ഒരു യുവാവിന്റെ ശരീരം ലഭിക്കുന്നു , രണ്ടു വെടിയുണ്ടകൾ ഏറ്റുവാങ്ങിയ ആ ശരീരത്തിൽ അപ്പോഴും ജീവന്റെ കണിക അവശേഷിച്ചിട്ടുണ്ടായിരുന്നു . അവരുടെ പരിചരണത്തിന്റെ ഫലമായി ജീവൻ തിരിച്ചു കിട്ടിയെങ്കിലും അയാൾക്ക് താൻ ആരാണെന്നോ , തനിക്ക് എന്ത് സംഭവിച്ചതാണെന്നോ ഓർമ്മ കിട്ടുന്നുണ്ടായിരുന്നില്ല ....


അയാളുടെ ശരീരത്തിനുള്ളിൽ  അടക്കം ചെയ്തനിലയിൽ കിട്ടിയ ഒരു വസ്തുവിൽ നിന്നും സൂറിച്ചിൽ ഉള്ള ഒരു ബാങ്ക് ലോക്കറിന്റെ സീക്രെട്ട് കോഡ് ലഭിക്കുന്നു . സൂറിച്ചിൽ എത്തി ലോക്കർ പരിശോധിച്ച അവന്റെ പിന്നാലെ ചില കൊലയാളികൾ കൂടി എത്തുന്നതോടെ കഥ പ്രവചനാതീതമായി മാറുന്നു ..........


സത്യത്തിൽ ആരായിരുന്നു ഇയാൾ , കൊലയാളികൾ ഇവനെത്തേടി എത്തിയത് എന്തിനായിരുന്നു ?????


തുടർന്നുള്ള ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളൊക്കെ നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക ............ 


English 

Malayalam Sub :മിഥുൻ ശങ്കർ, നിദർശ് രാജ്

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.