Just Cause [1995 ] Crime Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക... ഒരു പതിനൊന്നുവയസുകാരിയുടെ മരണവുമായി...

Home » , » Just Cause

Just Cause

 Just Cause [1995 ]

Crime Thriller



വീഡിയോ റിവ്യൂ :

ഡൌൺലോഡ് ചെയ്യാൻ വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക...



ഒരു പതിനൊന്നുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ കൊലക്കയറും കാത്ത് കിടക്കുന്ന  ഒരുവന്റെ നിരപരാധിത്വം തെളിയിക്കാനായി ഒരു നിയമാധ്യാപകൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണിത് . മലയാളത്തിലടക്കം പിന്നീട് ഇറങ്ങിയ ഒരുപാട്  ചിത്രങ്ങൾക്ക് ഈ സിനിമ ഒരു പ്രചോദനമായിട്ടുണ്ട് .....



ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ : https://youtu.be/ZO-L8SUrgdE



വക്കീൽ ജോലി ഉപേക്ഷിച്ചു നിയമാധ്യാപകനായി ജോലി നോക്കിയിരുന്ന പോൾ ആംസ്‌ട്രോങ്ങിനെത്തേടി ഒരു വൃദ്ധ എത്തുന്നു . ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ എട്ടുവർഷമായി ജയിലിൽ കിടക്കുന്ന തന്റെ കൊച്ചുമകൻ ഫെർഗൂസനെ രക്ഷിക്കാനായി അവർ അപേക്ഷിക്കുന്നു . ആദ്യമൊന്നും ഈ കേസിനോട് വലിയ താൽപര്യം കാണിക്കാത്ത അയാൾ മനസില്ലാ മനസോടെ ജയിലിലെത്തി ഫെർഗൂസനെ കാണുന്നു .  



പതിനൊന്നു വയസുകാരിയുടെ ക്രൂരമരണത്തിനുത്തരവാദികളായവരെ കണ്ടെത്താൻ പറ്റാതെ വന്നപ്പോൾ കെട്ടിച്ചമച്ച തെളിവുകളുടെയും , ക്രൂര മർദ്ദനത്തിന്റെയും സഹായത്തോടെ പോലീസ് ഇവനെ കുടുക്കിയതാണെന്ന് ആംസ്‌ട്രോങ്ങിനു മനസ്സിലാവുന്നു . ജയിലിനുള്ളിൽ തന്നെ മറ്റൊരു കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന സള്ളിവൻ എന്ന സീരിയൽ കില്ലർക്ക് ഈ മരണവുമായി ബന്ധമുണ്ടെന്ന് ഫെർഗുസൻ ആംസ്‌ട്രോങ്ങിനെ അറിയിക്കുന്നു ...............



ശേഷം കണ്ടുതന്നെ അറിയുക ........................




 ഒരുതരി ബോറടിപ്പിക്കാതെ കഥ പറഞ്ഞു പോയിരിക്കുന്ന  ഈ ചിത്രത്തിൽ മികച്ചൊരു ട്വിസ്റ്റാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് ...




English 

IMDb 6.2 

English Sub Only 

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.