Arlington Road [1999 ] Thriller/Mystery വീഡിയോ ലിങ്ക് : ഈ ചിത്രം ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക...  ക്ലൈമാക്സ് കൊണ്...

Home » , , » Arlington Road

Arlington Road

Arlington Road [1999 ]

Thriller/Mystery



വീഡിയോ ലിങ്ക് :


ഈ ചിത്രം ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക... 

ക്ലൈമാക്സ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുന്ന സിനിമകളുടെ കൂട്ടത്തിൽ ചേർത്തുവെയ്ക്കാൻ ഇതാ ഒരു ഗംഭീര മിസ്റ്ററി ത്രില്ലെർ ചിത്രം ...



ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/o-8frOyhl5o



കോളേജ് പ്രഫസറായിരുന്ന മൈക്കിൾ വീട്ടിൽ നിന്നും കോളേജിലേക്കുള്ള യാത്രാമധ്യേ കൈകൾക്ക് ഗുരുതരമായ പരുക്കുകളോടെ വഴിയിലൂടെ നടന്നു നീങ്ങുന്ന ഒരു കുട്ടിയെ കാണുകയും അവനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്യുന്നു . 

ആശുപത്രിയിൽ നിന്നും വിവരം അറിയിച്ചതിനേത്തുടർന്നു  അവിടെ എത്തിയ ആ കുട്ടിയുടെ മാതാപിതാക്കൾ മൈക്കിളിനോട് നന്ദി പറയുന്നു .  കൂടുതൽ പരിചയപ്പെട്ടപ്പോഴാണ് അവർ തന്റെ വീടിന്റെ തൊട്ടടുത്തുതന്നെ താമസിക്കുന്നവരാണെന്നു മൈക്കിൾ അറിഞ്ഞത് . അവരുടെ സൗഹൃദം വളർന്നു . അങ്ങനെ ഇരിക്കെ ഒരിക്കൽ അവരുടെ വീട്ടിൽ എത്തിയ മൈക്കിൾ  അവിടെ ചില രേഖകൾ കാണുകയും തന്നോട് അവർ പറഞ്ഞ പല കാര്യങ്ങളും കളവാണെന്ന് കണ്ടെത്തുകയും ചെയ്യുന്നു ..



അവരേക്കുറിച്ചു രഹസ്യമായി അന്വോഷണം നടത്തിയ മൈക്കിളിന് അവർക്ക് ചില തീവ്രവാദസംഘടനകളുമായി ബന്ധമുള്ളതായി  സംശയം തോന്നുന്നു .............



ശേഷം  നിങ്ങൾ കണ്ടറിയുക ...



അകാലത്തിൽ ഭാര്യ നഷ്ടപ്പെട്ട ദുഃഖം ഉള്ളിലൊതുക്കി കഴിഞ്ഞിരുന്ന മൈക്കിളിന്റെ വെറും സംശയങ്ങൾ മാത്രമായിരുന്നോ അത് ??



ഒരു പാവപ്പെട്ട കുടുംബത്തെ ആയിരുന്നുവോ അയാൾ വെറുതെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയിരുന്നത് ??



 എല്ലാത്തിന്റെയും ഉത്തരം ഈ ത്രില്ലെർ ചിത്രം കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് മനസിലാവും .............



ഒരു ഒന്നൊന്നര ക്ലൈമാക്സ് ആണ് ഈ ചിത്രത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ............




English 

IMDb 7.2 

English Sub  Only 

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.