In the Line of Fire [1993] Crime Thriller  വീഡിയോ റിവ്യൂ : സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ്‌ നോക്കുക ലോക സിനിമയിൽ പകരം ...

Home » , » In the Line of Fire

In the Line of Fire

In the Line of Fire [1993]

Crime Thriller 



വീഡിയോ റിവ്യൂ :


സിനിമ ഡൌൺലോഡ് ചെയ്യാൻ വീഡിയോ യുടെ ഡിസ്ക്രിപ്ഷൻ ബോക്സ്‌ നോക്കുക



ലോക സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത പ്രതിഭ ക്ലിന്റ് ഈസ്റ്റ് വുഡിന്റെ തകർപ്പൻ പെർഫോമൻസുകളിൽ   ഒന്നാണിത്.


 അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള  സീക്രെട്ട് സർവീസ് ഏജന്റിന്റെ വേഷത്തിലാണ് അദ്ദേഹം ഈ ചിത്രത്തിൽ നമുക്ക് മുൻപിൽ എത്തിയത് .


ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/c9zvpf7F9Xc



അമേരിക്കൻ പ്രസിഡന്റ് കെന്നഡിയുടെ  സുരക്ഷാ ചുമതലയുള്ള  സീക്രെട്ട് സർവീസ് ഏജന്റുമാരിൽ ഒരാളായിരുന്നു ഫ്രാങ്ക് . എന്നാൽ സുരക്ഷാ ഭടന്മാർക്ക് തടയാൻ ഒരവസരം പോലും കൊടുക്കാതെ കൊലയാളി കെന്നഡിയെ വധിക്കുന്നു . തങ്ങളുടെ അശ്രദ്ധ മൂലമാണ് കെന്നഡി വധിക്കപ്പെട്ടത്  എന്നുള്ള ചിന്ത മനസിനെ അലട്ടിയ ഫ്രാങ്ക് മദ്യത്തിൽ അഭയം പ്രാപിക്കുന്നു . ഫ്രാങ്കിന്റെ ഈ ജീവിതരീതി മൂലം ഭാര്യ അയാളെ ഉപേക്ഷിച്ചു പോവുന്നു ...



കാലം കടന്നു പോയി , സർവീസിൽ നിന്നും വിരമിക്കാൻ ഫ്രാങ്കിന് അധികനാളുകൾ അവശേഷിക്കുന്നുണ്ടായിരുന്നില്ല , ആരോഗ്യപരമായ പല പ്രശ്‍നങ്ങളും അയാളെ അലട്ടുന്നുണ്ടായിരുന്നു . അങ്ങനെ ഇരിക്കെ അയാളെത്തേടി ഒരു ഫോൺ കോൾ എത്തുന്നു . ബൂത്ത് എന്ന് സ്വയം പരിചയപ്പെടുത്തിയ ആ അപരിചിതൻ തന്റെ ഉദ്ദേശം ഇപ്പോഴത്തെ പ്രസിഡന്റിനെ കൊലപ്പെടുത്തുക എന്നുള്ളതാണെന്നു ഫ്രാങ്കിനെ അറിയിക്കുന്നു ..................



തുടർന്നുള്ള ക്യാറ്റ് ആൻഡ് മൗസ് ഗെയിം നിങ്ങൾ കണ്ടു തന്നെ അറിയുക ..............



ക്ലിന്റ് ഈസ്റ്റ് വുഡിന്റെ തകർപ്പൻ അഭിനയംകൊണ്ട് പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലെർ ചിത്രമാണിത് 



English 

IMDb 7.2 

English Sub Only 

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.