Maitanam - The Story of Football in Kerala  Documentary (40 Minute ) വീഡിയോ റിവ്യൂ :  കേരളത്തിലെ ചില ഫുട്‍ബോൾ നിമിഷങ്ങൾ  മനോഹരമായി ചിത്രീകര...

Home » » Maitanam

Maitanam

 Maitanam - The Story of Football in Kerala 

Documentary (40 Minute )



വീഡിയോ റിവ്യൂ : 


കേരളത്തിലെ ചില ഫുട്‍ബോൾ നിമിഷങ്ങൾ  മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഒരു ഡോക്യൂമെൻറ്‌റിയാണിത് .. ഫിഫ തയ്യാറാക്കിയ ഈ കൊച്ചു ചിത്രം ഹൃദയത്തിൽ ഫുട്‍ബോളിനെ താലോലിക്കുന്ന എല്ലാവർക്കും സന്തോഷത്തിന്റെ കുറെ നിമിഷങ്ങളാണ് സമ്മാനിക്കുന്നത് .......


വീഡിയോ റിവ്യൂ : https://youtu.be/98UA84iBXjY


ഗോകുലം fc യുടെ പുരുഷ വനിതാ ടീമുകളെക്കുറിച്ചും , തിരുവനന്തപുരം ലിഫാ അക്കാദമിയെക്കുറിച്ചും , കേരളാ ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ചുമൊക്കെ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു . കടലോര പ്രദേശത്ത്,  ബീച്ചിൽ കളിച്ചു വളരുന്ന,  ഫുട്‍ബോളിനെ സ്നേഹിക്കുന്ന ഒരു ജനതയെക്കുറിച്ചൊക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതിൽ പറഞ്ഞു പോവുന്നുണ്ട് .


ഷൈജു ദാമോദരനടക്കമുള്ള കുറെ പരിചിത മുഖങ്ങളെ നമുക്ക് ഇതിൽ കാണുവാൻ സാധിക്കും .


ക്യാമറാ  വർക്കൊക്കെ അതി ഗംഭീരം എന്ന് തന്നെ പറയാം .  ബ്ലാസ്റ്റേഴ്സിന്റെ കളിയുടെ ചില നിമിഷങ്ങളും , കാണികളുടെ - മഞ്ഞപ്പടയുടെ - ആ ആർത്തിരമ്പുന്ന ഗാലറികളുമെല്ലാം ലോകത്തിന്റെ മുൻപിലേക്ക് എത്തിക്കാൻ ഈ കൊച്ചു ഡോക്യൂമെന്ററിക്ക് സാധിച്ചിരിക്കുന്നു .


ഇതെല്ലാം കൂടാതെ മലപ്പുറത്തെ ഫുട്‍ബോൾ സ്നേഹികളുടെ പ്രാണവായു ആയ സെവൻസ് ഫുട്‍ബോളിനെക്കുറിച്ചും വളരെ മനോഹരമായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു ....


കേരളത്തിൽ ഫുട്‍ബോളിനെ സ്നേഹിക്കുന്ന ഏവരും ഉറപ്പായും കണ്ടിരിക്കേണ്ട കാഴ്ചകൾ തന്നെയാണ് ഇതിൽ ഒരുക്കിയിട്ടുള്ളത് .....


English 

blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.