Desperate Measures (1998) Action Thriller   വീഡിയോ റിവ്യൂ : ഏതു നിമിഷവും മരണത്തെ പുൽകുവാൻ സാധ്യതയുള്ള തന്റെ മകന്റെ ജീവൻ  രക്ഷിക്കാൻ  ജയിലിൽ...

Home » , » Desperate Measures

Desperate Measures

 Desperate Measures (1998)

Action Thriller  





വീഡിയോ റിവ്യൂ :



ഏതു നിമിഷവും മരണത്തെ പുൽകുവാൻ സാധ്യതയുള്ള തന്റെ മകന്റെ ജീവൻ  രക്ഷിക്കാൻ  ജയിലിൽ കിടക്കുന്ന ഒരു സൈക്കോ കുറ്റവാളിയ്‌ക്കേ കഴിയു എന്നറിഞ്ഞ ഒരു പോലീസ് ഉദ്യോഗസ്ഥൻ മകന്റെ ജീവൻ രക്ഷിക്കാനായി നടത്തുന്ന  ഒന്നൊന്നര പെടാപ്പാടിന്റെ കഥയാണിത് ...



ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/KAYCuCH7D1k





അകാലത്തിൽ ഭാര്യ നഷ്ടപെട്ടതിന്റെ വേദന മാറും  മുൻപ് പോലീസ് ഓഫീസറായ ഫ്രാങ്കിനെത്തേടി മറ്റൊരു ദുഃഖ വാർത്ത എത്തുന്നു . ജീവനേക്കാൾ കൂടുതൽ അയാൾ സ്നേഹിച്ചിരുന്ന ഏക മകൻ മാറ്റിന് ക്യാൻസർ പിടിപെട്ടിരിക്കുന്നു .  

അനുയോജ്യരായ ആരുടെയെങ്കിലും  ബോൺ മാരോ മകന്റെ  ശരീരത്തിലേക്ക്  മാറ്റിവെച്ചാൽ  ജീവൻ രക്ഷിക്കാൻ സാധിക്കും എന്ന്  ഡോക്ടർമാർ ഫ്രാങ്കിനെ അറിയിക്കുന്നു ...



മാറ്റിന്റെതുമായി യോജിച്ച ബോൺ മാരോ ഉള്ള ഒരാളെത്തേടി ഫ്രാങ്ക് ഒരുപാട് നടന്നെങ്കിലും നിരാശയായിരുന്നു ഫലം .

ഒടുവിൽ കമ്പ്യൂട്ടറിന്റെ സഹായത്തോടെ അനുയോജ്യനായ ഒരു വ്യക്തിയെ അയാൾ കണ്ടെത്തുന്നു . നിർഭാഗ്യവശാൽ കൊടും കൊലപാതകങ്ങളുടെപേരിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാൻ കോടതി വിധിച്ച സൈക്കോ കുറ്റവാളി പീറ്റർ മക്കബേ ആയിരുന്നു അത് .........



മകന്റെ ജീവൻ രക്ഷിക്കാനായി ഏതറ്റം വരെ പോകുവാനും തയ്യാറായിരുന്നു ഫ്രാങ്ക് ജയിലിലെത്തി മക്കബേയെ കാണുന്നു ...



സഹായിക്കാൻ തയ്യാറായ മക്കബേയുടെ മനസിലിരുപ്പ് മറ്റ് പലതുമായിരുന്നുവെന്നു ഫ്രാങ്ക് അറിയാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു .....................




അതെല്ലാം നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക ....



ഒരു ഒന്നൊന്നര ആക്ഷൻ ത്രില്ലെർ ചിത്രമാണിത് .............



English 

English Sub Only 

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.