Chained (2012) Horror / Crime / Thriller വീഡിയോ റിവ്യൂ : കണ്മുൻപിൽ സ്വന്തം അമ്മയെ അതി ക്രൂരമായി  ഒരു സൈക്കോ കില്ലർ കൊലപ്പെടുത്തുന്നത് കണ്ടു...


Chained

 Chained (2012)

Horror / Crime / Thriller



വീഡിയോ റിവ്യൂ :


കണ്മുൻപിൽ സ്വന്തം അമ്മയെ അതി ക്രൂരമായി  ഒരു സൈക്കോ കില്ലർ കൊലപ്പെടുത്തുന്നത് കണ്ടു നിൽക്കേണ്ടി വന്ന ഒരു പിഞ്ചു ബാലൻ , വിധിയുടെ ക്രൂരവിളയാട്ടം അവിടംകൊണ്ടും അവസാനിച്ചിരുന്നില്ല , ആ സൈക്കോ കില്ലർ ഈ കുട്ടിയെ ചങ്ങലയാൽ ബന്ധിച്ച് ഒരു മൃഗത്തെപോലെ വീട്ടിൽ വളർത്തുന്നു ..............


ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/a0ooJthgOaU


യുവതികളെ തട്ടിയെടുത്ത് അവരുടെ സർവ്വസവും സ്വന്തമാക്കിയശേഷം  ശേഷം  അതിക്രൂരമായി അവരെ കൊലപ്പെടുത്തി കുഴിച്ചുമൂടുന്ന ഒരു സൈക്കോ സീരിയൽ കില്ലർ . ഒരിക്കൽ അവൻ തട്ടിക്കൊണ്ടു പോന്ന സാറാ എന്ന യുവതിക്കൊപ്പം അവളുടെ ഒൻപതുവയസുള്ള മകനും ഉണ്ടായിരുന്നു . ജനവാസ മേഖലയിൽ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന തന്റെ വീട്ടിലേക്ക് അവരെ എത്തിച്ച ആ സൈക്കോ അവളെ പീഡിപ്പിച്ചു കൊലപ്പെടുത്തുന്നു . തുടർന്ന് വീടിന്റെ ബേസ്‌മെന്റിൽ അവളുടെ ശരീരം മറവു ചെയ്യുന്നു ... ഇതെല്ലം കണ്ട് ഉറക്കെ കരയാൻ മാത്രമേ ആ ഒൻപതു വയസുകാരന് കഴിഞ്ഞുള്ളു ......


 ഒരു ചങ്ങലയാൽ ബന്ധിച്ച് ആ കുട്ടിയെ അയാൾ വീടിനുള്ളിൽ വളർത്തുന്നു . അയാൾ കഴിച്ചിട്ട് മിച്ചം വെയ്ക്കുന്ന ഭക്ഷണം കഴിക്കാൻ മാത്രമേ ആ കുട്ടിയെ അനുവദിച്ചിരുന്നുള്ളു .  മാസത്തിൽ രണ്ടോ മൂന്നോ തവണ ആ സൈക്കോ കില്ലർ വീടിനു വെളിയിൽ പോവുമായിരുന്നു , തിരികെ വരുമ്പോൾ അയാൾ തട്ടിയെടുത്ത ഹതഭാഗ്യയായ ഏതേലും പെൺകുട്ടിയും അയാൾക്കൊപ്പം ഉണ്ടാവുമായിരുന്നു . 


അയാൾ  പീഡിപ്പിച്ചു കൊലപ്പെടുത്തുന്ന യുവതികളെ കുഴിച്ചിടുന്ന ജോലിയും  , മുറിയിലും മറ്റും വീണു കിടക്കുന്ന രക്‌തം തുടച്ച്  അവിടെമെല്ലാം വൃത്തിയാക്കുന്നതും എല്ലാം അയാൾ  ഈ കൊച്ചു കുട്ടിയെക്കൊണ്ട് ചെയ്യിക്കുന്നു .............


അങ്ങനെ ഇരിക്കെ ഒരിക്കൽ ................. 


അല്ലേൽ വേണ്ട  ശേഷമുള്ള കാഴ്ചകൾ നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക .....................................


തെല്ലൊരു നടുക്കത്തോടുകൂടി മാത്രം കണ്ടിരിക്കാൻ പറ്റുന്ന ഈ ചിത്രത്തിന്റെ ക്ലൈമാക്സ് ട്വിസ്റ്റ് പ്രേക്ഷകർ ഉറപ്പായും ചിന്തിക്കാത്ത ഒന്നാണ് .................



ക്രൈം ത്രില്ലെർ സിനിമാ പ്രേമികൾ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണിത് ......



English 

IMDb 6.4 

English Sub Only 

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.