The Prime Minister (2016) Crime Thriller  വീഡിയോ റിവ്യൂ : Telegram Link : https://t.me/peruva/1820 അമേരിക്കൻ പ്രസിഡന്റിനെ തട്ടണം  എന്താണ് എള...

Home » , » The Prime Minister

The Prime Minister

The Prime Minister (2016)
Crime Thriller 

വീഡിയോ റിവ്യൂ :
























Telegram Link : https://t.me/peruva/1820


അമേരിക്കൻ പ്രസിഡന്റിനെ തട്ടണം 

എന്താണ് എളുപ്പ  വഴി ??

നേരെ ചെല്ലുക തോക്ക് എടുക്കുക വെയ്ക്കുക രണ്ടു വെടി 

പ്രസിഡന്റ് ക്ലോസ് ...

അത് നടക്കില്ലെന്നേ , നമ്മൾ തോക്കുമായി ചെല്ലുമ്പോൾ സെക്യൂരിറ്റി നമ്മളെ ചെക്ക് ചെയ്യും.  തോക്കു കണ്ടാൽ അവര് നമ്മളെ തട്ടും ......

അപ്പോൾ പിന്നെ വേറെ എന്തേലും വെറൈറ്റി ഐഡിയ  ഉണ്ടോ ??

ഉണ്ടല്ലോ ...

പ്രസിഡന്റ് നാളെ ഒരു ഉച്ചകോടിയിൽ പങ്കെടുക്കാൻ നമ്മുടെ ബെൽജിയത്തിൽ വരുന്നുണ്ട് , അപ്പോൾ നമ്മുടെ ബെൽജിയൻ പ്രധാനമന്ത്രിയെ പ്രസിഡന്റ് കാണാൻ ചെല്ലുമല്ലോ , അപ്പോൾ പുള്ളിയെ അവിടെ വെച്ച് തട്ടാം .............


ആര് തട്ടും ?? നീ തട്ടുമോ ??


ഞാൻ തട്ടില്ല , നമ്മുടെ ബെൽജിയൻ പ്രധാനമന്ത്രിയോട് തട്ടാൻ പറയാം ...


നമ്മൾ പറഞ്ഞാൽ അതിനു പുള്ളി കേൾക്കുമോ ??? ഒന്ന് പോടാ ചുമ്മാ മണ്ടത്തരം പറയാതെ .....................


ഹാ , അതിനു ഒരു വഴി ഉണ്ടെന്നേ , നമുക്ക് ഇന്ന് രാത്രി ബെൽജിയൻ പ്രധാനമന്ത്രിയുടെ ഭാര്യയെയും പിള്ളേരെയും അങ്ങ് കിഡ്നാപ്പ് ചെയ്യാമെന്നേ , എന്നിട്ട് അവരെ ജീവനോടെ ഇനി കാണണം എങ്കിൽ അമേരിക്കൻ പ്രസിഡന്റിനെ നാളെ തട്ടണം എന്ന് പറയാം ...........


അപ്പോൾ കാണാലോ പുള്ളിക്ക് കുടുംബം ആണോ വലുത് , അമേരിക്കൻ പ്രസിഡന്റ് ആണോ വലുതെന്ന് .......................


ഹാ നല്ല ഐഡിയ , അപ്പോൾ പിന്നെ അതൊന്നു കണ്ടു തന്നെ അറിയാം അല്ലെ??????


ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ : https://youtu.be/rldOyOZ_wlE


മറ്റു സിനിമകളിൽ ഒന്നും അധികം കണ്ടിട്ടില്ലാത്ത ഒരു പ്രമേയവുമായി എത്തിയ ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലെർ ചിത്രമാണിത് . ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാൻ പാകത്തിന് അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ഡ്രൈവറുടെ വേഷത്തിൽ എത്തുന്ന ഒരു വില്ലൻ കഥാപാത്രത്തിന്റെ ക്രൂരതകൾ അത് കണ്ടറിയേണ്ട കാഴ്ച തന്നെയാണ് .....



Belgium
IMDb 6.2 

Blog : peruva.com  

ടെലിഗ്രാം ലിങ്ക് :




0 Comments:

Post a Comment

Search This Blog

Powered by Blogger.