Blood Red Sky (2021) Action Thriller  വീഡിയോ റിവ്യൂ : ടെലിഗ്രാം ലിങ്ക് :  https://t.me/peruva/1823 വിമാനം തട്ടിയെടുത്ത തീവ്രവാദികൾ  എയർ മാർഷ...

Home » , , , » Blood Red Sky

Blood Red Sky

Blood Red Sky (2021)

Action Thriller 












വീഡിയോ റിവ്യൂ :

ടെലിഗ്രാം ലിങ്ക് : https://t.me/peruva/1823

വിമാനം തട്ടിയെടുത്ത തീവ്രവാദികൾ  എയർ മാർഷൽമാരെ വകവരുത്തി , യാത്രക്കാരെ ഭീതിയിലാഴ്ത്തി വിമാനം മറ്റൊരു സ്ഥലത്തേക്ക് വഴി തിരിച്ചു വിടുന്നു . എതിർക്കുന്നവരെ കൊന്നൊടുക്കുവാൻ യാതൊരു മടിയും ഇല്ലാത്ത ആ ക്രൂരന്മാരുടെ പിടിയിൽ നിന്നും ഇനി തങ്ങൾക്കൊരു മോചനം ഇല്ല എന്ന് മനസിലാക്കിയ പലരും മരണത്തെ സ്വീകരിക്കുവാൻ തയ്യാറെടുക്കുകയായിരുന്നു .......


എന്നാൽ പിന്നീട് ആ വിമാനത്തിൽ അരങ്ങേറിയത് അവരുടെ ചിന്തകൾക്കും അപ്പുറമുള്ള ചില കാര്യങ്ങൾ ആയിരുന്നു .....


പിന്നീടുള്ള ചോരയിൽ കുതിർന്ന കാഴ്ച്ചകൾ കണ്ടു തന്നെ അറിയുക ......


ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/ghSRrkab4u4


ഭർത്താവ് അകാലത്തിൽ മരണപ്പെട്ട നാദ്‌ജക്ക് പിന്നീട് ഈ ലോകത്തിൽ സ്വന്തമെന്നു പറയാൻ ഉണ്ടായിരുന്നത്‌ ഏക  മകൻ ഏലിയാസ് ആയിരുന്നു.  എന്നാൽ വിധി അവളെ തേടിയെത്തിയത്  രക്താർബുദത്തിന്റെ രൂപത്തിലായിരുന്നു . മരണത്തെ മുന്നിൽ കണ്ടു കഴിഞ്ഞ അവൾ ന്യൂയോർക്കിൽ വിദഗ്ദ്ധനായ ഒരു ഡോക്ട്ടർ ഉള്ള വിവരം അറിയുന്നു . തുടർന്ന്  അവൾ മകൻ ഏലിയാസുമായി ഡോക്ടറെ കാണാൻ പുറപ്പെടുന്നു. പക്ഷെ അവളോടുള്ള ക്രൂരതകൾ അവസാനിപ്പിക്കുവാൻ വിധി ഒരുക്കമല്ലായിരുന്നു എന്ന് തോന്നുന്നു . ഈ തവണ വിധി എത്തിയത് തീവ്രവാദികളുടെ രൂപത്തിലായിരുന്നു . ഇവർ സഞ്ചരിച്ച വിമാനം കോ പൈലറ്റിന്റെ കൂടെ സഹായത്തോടെ ചില തീവ്രവാദികൾ തട്ടിയെടുക്കുന്നു . തങ്ങളെ എതിർക്കാൻ ശ്രമിച്ചവരെ എല്ലാം നിഷ്കരുണം കൊന്നൊടുക്കിയ അവർ വിമാനം മറ്റൊരു സ്ഥലത്തേക്ക് വഴി തിരിച്ചു വിടുന്നു . വിമാനത്തിനുള്ളിലെ ഈ ബഹളമെല്ലാം കണ്ടു പേടിച്ച എലിയാസ് സീറ്റിൽ  നിന്നും എഴുന്നേറ്റ് ഓടുന്നു .  അവനെ രക്ഷിക്കാൻ പിന്നാലെ എത്തിയ നാദ്‌ജയെ ആ ക്രൂരന്മാർ തങ്ങളുടെ തോക്കിനിരയാക്കുന്നു ....


ഏതു നിമിഷവും ജീവൻ നഷ്ടപ്പെടാം എന്നുള്ള അവസ്ഥയിൽ മരണത്തെ മുന്നിൽ കണ്ട് പേടിച്ചരണ്ടിരുന്ന യാത്രക്കാരുടെ രക്ഷക്കായി ഒരാളെ വിധി ആ വിമാനത്തിൽ കരുതി വെച്ചിട്ടുണ്ടായിരുന്നു ..............


പിന്നീടുള്ള ചോര ചീന്തുന്ന കാഴ്ച്ചകൾ നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക ............


German 
IMDb 6.1 
Malayalam Sub : എബിൻ മർക്കോസ് 
Blog : peruva.com 

0 Comments:

Post a Comment

Search This Blog

Powered by Blogger.