Proof of Life [2000]  Action thriller ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ : Telegram Link:  https://t.me/peruva/1858 ഇമോഷണൽ രംഗങ്ങൾക്കുംക...

Home » , , » Proof of Life

Proof of Life

Proof of Life [2000] 

Action thriller


ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :


Telegram Link: https://t.me/peruva/1858

ഇമോഷണൽ രംഗങ്ങൾക്കുംകൂടി പ്രാധാന്യം നൽകികൊണ്ട് അണിയിച്ചൊരുക്കിയിരിക്കുന്ന ഒരു ആക്ഷൻ ത്രില്ലെർ ചിത്രമാണിത് . റസ്സൽ ക്രോ പ്രധാനവേഷത്തിൽ എത്തിയ ഈ ചിത്രത്തിന്റെ അവസാനത്തെ മുപ്പതുമിനിറ്റ്  റാംബോ ചിത്രങ്ങളിലേതുപോലുള്ള  ആക്ഷൻ  രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ...



ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/20dy7Et3qnY

സൗത്ത് അമേരിക്കയിലെ ടെക്കാലയിൽ   ക്വാഡ് കാർബൺ എന്ന  ഓയിൽ കമ്പനിക്ക് വേണ്ടിയുള്ള ഡാം നിർമ്മാണത്തിന്റെ ചുമതല പീറ്റർ  ബോമാന് ആയിരുന്നു . ഒരു ദിവസം ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ ആ രാജ്യത്തെ വിമത ഗറില്ലാ പോരാളികൾ ഇയാളെ തട്ടിക്കൊണ്ടുപോവുന്നു .  ഉന്നതരായ ആളുകളെ തട്ടിക്കൊണ്ടുപോയിട്ട് മോചിനദ്രവ്യമായി  വളരെ വലിയ തുക ആവശ്യപ്പെടുന്നത് ആ നാട്ടിലെ പതിവുകാഴ്ചകളിൽ ഒന്നായിരുന്നു .

ഇങ്ങനെയുള്ള കേസുകളിൽ തീവ്രവാദികളുമായി സന്ധിസംഭാഷണം നടത്തി ആളുകളെ മോചിപ്പിക്കുന്നതിൽ വിദഗ്ധനായിരുന്ന മുൻ ബ്രിട്ടീഷ് സൈനികൻ ടെറി ത്രോൺസിന്റെ സഹായം ക്വാഡ് കാർബൺ കമ്പിനി തേടുന്നു . എന്നാൽ  പിന്നീട്  ഉണ്ടായ ചില സംഭവങ്ങളെത്തുടർന്ന് കമ്പിനി അയാളുടെ സേവനം അവസാനിപ്പിക്കുകയും ഈ ഉദ്യമത്തിൽ നിന്നും അവർ പിന്മാറുകയും ചെയ്യുന്നു ................


തന്റെ ഭർത്താവിനെ രക്ഷിക്കാൻ ആരും മുന്നോട്ട് വരില്ല എന്ന് തിരിച്ചറിഞ്ഞ ബോമാന്റെ ഭാര്യ ആലീസ് മറ്റു ചില വഴികൾ തേടുന്നു .....................


ശേഷം കണ്ടറിയുക ....


മികച്ച ഒരു ഇമോഷണൽ ത്രില്ലെർ ചിത്രമാണിത് 


English
IMDb 6.3 
Blog : peruva.com    

0 Comments:

Post a Comment

Search This Blog

Powered by Blogger.