Bastille Day (The Take)-2016 French Action Thriller വീഡിയോ റിവ്യൂ :    ടെലിഗ്രാം ലിങ്ക് : https://t.me/peruva/1870  ആക്ഷനും, ട്വിസ്റ്റും ത്ര...

Home » , » Bastille Day

Bastille Day

Bastille Day (The Take)-2016

French Action Thriller


വീഡിയോ റിവ്യൂ : 












ടെലിഗ്രാം ലിങ്ക് :https://t.me/peruva/1870

 ആക്ഷനും, ട്വിസ്റ്റും ത്രില്ലിംഗ് നിമിഷങ്ങളും സമ്മാനിക്കുന്ന മികച്ച ഒരു ഫ്രഞ്ച് സീറ്റ്‌ എഡ്ജ് ത്രില്ലെർ ചിത്രമാണിത്...




പോക്കറ്റടിയിൽ ആഗ്രഗണ്യനായ ഒരുവൻ അറിയാതെ ചെന്ന് ചാടുന്ന വലിയൊരു അപകടത്തിന്റെയും അതിൽ നിന്നും രക്ഷപെടാൻ അവൻ നടത്തുന്ന ഒന്നൊന്നര ഓട്ടത്തിന്റെയും കഥയാണിത്.....



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/E33IsTqF8h8



പാരിസിലെ തെരുവിൽ പോക്കറ്റടി നടത്തി ജീവിച്ചിരുന്ന മൈക്കിൾ ഒരിക്കൽ ഒരു പെൺകുട്ടിയുടെ കയ്യിലുള്ള ബാഗ് തട്ടിയെടുക്കുന്നു...



ആളൊഴിഞ്ഞ ഒരു സ്ഥലത്തു പോയി ബാഗ് പരിശോധിച്ച അവനു അതിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കളൊന്നും ലഭിച്ചില്ല. നിരാശനായ അവൻ ബാഗ് അവിടെ കണ്ട ഒരു വെസ്റ്റ്‌ ബിന്നിൽ ഉപേക്ഷിക്കുന്നു.


അല്പസമയം കഴിഞ്ഞപ്പോൾ അവിടെ ഒരു വലിയ ബോംബ് സ്ഫോടനം നടക്കുകയും മൂന്നുനാല് ആളുകൾ മരിക്കുകയും ചെയ്യുന്നു.



അന്വോഷണം ഏറ്റെടുത്ത പോലീസ് മൈക്കിളാണ് ബോംബ് വെച്ചതെന്ന് കണ്ടെത്തുകയും അവനെ പിടികൂടാൻ ഇറങ്ങിതിരിക്കുകയും ചെയ്യുന്നു....



താൻ ഉപേക്ഷിച്ച ബാഗിൽ ബോംബ് ആയിരുന്നു എന്നും സിസി ടിവിയിൽ നിന്നും തന്നെ തിരിച്ചറിഞ്ഞ പോലീസ് എപ്പോൾ വേണമെങ്കിലും തന്നെ പിടികൂടും എന്നും മനസിലാക്കിയ മൈക്കിൾ അവരുടെ കയ്യിൽ അകപ്പെടാതെ തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്നു....




എന്നാൽ സമർത്ഥനായ ഒരു സി. ഐ. എ ഓഫീസർ കേസ് ഏറ്റെടുത്തതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുന്നു...




തുടർന്നുള്ള ട്വിസ്റ്റും ആക്ഷനും എല്ലാം നിങ്ങൾ കണ്ടുതന്നെ അറിയുക......




French

IMDb 6.3

Blog : peruva.com 

0 Comments:

Post a Comment

Search This Blog

Powered by Blogger.