Breaking Surface  [2020] Thriller വീഡിയോ റിവ്യൂ : Telegram Link: https://t.me/peruva/1862 തന്റെ പ്രിയപ്പെട്ടവരെയൊന്നും   ഇനി ഒരിക്കലും നേര...

Home » , , » Breaking Surface

Breaking Surface

 Breaking Surface [2020]

Thriller













വീഡിയോ റിവ്യൂ :


Telegram Link: https://t.me/peruva/1862

തന്റെ പ്രിയപ്പെട്ടവരെയൊന്നും   ഇനി ഒരിക്കലും നേരിട്ട് കാണാൻ സാധിക്കില്ല എന്ന സത്യത്തെ അവൾ പതിയെ ഉൾക്കൊണ്ടു തുടങ്ങിയിരുന്നു ......

മരണം എന്ന  തടുക്കാനാവാത്ത ശക്തിയെ എത്ര നേരം എതിർത്ത് നിൽക്കുവാൻ  സാധാരണക്കാരായ മനുഷ്യജന്മങ്ങൾക്കാവും ??


എതിർക്കുന്നതിനേക്കാൾ നല്ലത് പതിയെ പതിയെ അതിനെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് നല്ലതെന്ന് അവൾ തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു തുടങ്ങിയിരുന്നു ......................


ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ:https://youtu.be/3CzRyJAaL4Q


കടലിനടിയിൽ വെച്ച് രണ്ടു പെൺകുട്ടികൾക്ക് സംഭവിക്കുന്ന  അപ്രതീക്ഷിതമായ ഒരു അപകടവും അതിൽ നിന്നും രക്ഷപെടുവാൻ വേണ്ടി അവർ നടത്തുന്ന ജീവന്മരണ പോരാട്ടവുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

സഹോദരിമാരായ ഐഡയും ട്യുവയും ഒരവധിക്കാലത്ത് നോർത്തേൺ നോർവയിലെ  ഒരു കടലിടുക്കിനരികിൽ അണ്ടർ വാട്ടർ ഡൈവിംഗ് നടത്തുന്നതിനിടെ ഒരപകടത്തിൽപെടുന്നു . 


കടലിൽ മുപ്പതുമീറ്ററോളം താഴ്ചയിൽ വെച്ചുണ്ടായ ഈ അപകടത്തിൽ നിന്നും രക്ഷപെടുവാൻ ഇവർ നടത്തുന്ന പരാക്രമങ്ങളാണ് ചിത്രം നമ്മോടു പറയുന്നത് ...


കടലിനടിയിൽ വെച്ചുണ്ടാവുന്ന അപകടങ്ങൾ പ്രമേയമാക്കി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഈ ചിത്രവും പ്രേക്ഷകർക്ക് ഒരു തവണ കണ്ടാസ്വദിക്കാനുള്ള വകയെല്ലാം ഉള്ള ഒരു സർവൈവൽ ത്രില്ലെർ ചിത്രം തന്നെയാണ് .


Swedish 
IMDb 6.2 
Blog - peruva. com  

0 Comments:

Post a Comment

Search This Blog

Powered by Blogger.