Daylight (Daglicht) - 2013  Investigation Drama/Thriller    വീഡിയോ റിവ്യൂ : ടെലിഗ്രാം ലിങ്ക് : https://t.me/peruva/1812 ക്രൈമും  ഇൻവെസ്റ്റ...

Home » , , , , » Daylight (Daglicht)

Daylight (Daglicht)

 

Daylight (Daglicht) - 2013 

Investigation Drama/Thriller  

 വീഡിയോ റിവ്യൂ :


ടെലിഗ്രാം ലിങ്ക് :https://t.me/peruva/1812

ക്രൈമും  ഇൻവെസ്റ്റിഗേഷനും  അമ്പരിപ്പിക്കുന്ന ട്വിസ്റ്റും സമ്മാനിക്കുന്ന , ഇമോഷണൽ രംഗങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് അണിയിച്ചൊരുക്കിയിരിക്കുന്ന ഒരു ഒന്നൊന്നര ത്രില്ലെർ ചിത്രമാണിത് 


ഈ ചിത്രത്തെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :"https://youtu.be/nNRT3cQR484


വനിതാ അഭിഭാഷക ഐറിസ്  ഓട്ടിസം ബാധിച്ച മകൻ ആരോണിപ്പൊമായിരുന്നു താമസിച്ചിരുന്നത് . ജോലി സംബന്ധമായ ടെൻഷനുകൾ കൂടാതെ ആരോൺ ഉണ്ടാക്കുന്ന പല കുഴപ്പങ്ങളും കൂടി ആയപ്പോൾ അവൾ ആകെ വിഷമത്തിലായിരുന്നു . അങ്ങനെ ഇരിക്കെ ഒരിക്കൽ ആരോൺ സ്‌കൂളിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെത്തുടർന്ന്  അവൾ അവനുമായി തന്റെ കുടുംബവീട്ടിലേക്കു പോവുന്നു . കുറച്ചു ദിവസം അവിടുത്തെ അന്തരീക്ഷത്തിൽ കഴിയുമ്പോൾ അതവനിൽ ഒരു മാറ്റമുണ്ടാക്കും എന്നവൾ കരുതി.


കുടുംബവീട്ടിൽ ഐറിസിന്റെ 'അമ്മ മാത്രമായിരുന്നു താമസിച്ചിരുന്നത് . പെട്ടെന്നൊരു ദിവസം യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇവർ എത്തിയപ്പോൾ 'അമ്മ എങ്ങോട്ടോ ഒരു യാത്ര പുറപ്പെടുവാൻ തയ്യാറായി നിൽക്കുകയായിരുന്നു .  തീർത്തും ഒഴിവാക്കാനാവാത്ത ഒരു യാത്ര ആയതിനാൽ താൻ പോയിട്ട് ഒന്നുരണ്ടു ദിവസത്തിനുള്ളിൽ തിരിച്ചെത്താം എന്നറിയിച്ച് അവർ യാത്രയാവുന്നു .


അടുത്ത ദിവസം  നാട്ടുകാരനായ ഒരു വൃദ്ധൻ അവിടുത്തെ  ഫിഷ് ടാങ്കിന്റെ ചെറിയൊരു തകരാർ പരിഹരിക്കാനായി  എത്തുന്നു .  ആരോണിന്റെ പെരുമാറ്റം കണ്ട വൃദ്ധൻ  ഇവൻ ഐറിസിന്റെ മൂത്ത സഹോദരനെപ്പോലെ തന്നെ ആണല്ലോ പെരുമാറുന്നത് എന്ന് അവളോട് ചോദിക്കുന്നു . എന്നാൽ തനിക്ക് ഒരു സഹോദരൻ ഉള്ള വിവരം ഐറിസിന് അറിയില്ലായിരുന്നു . ഇതിനെത്തുടർന്ന്   അമ്മയുടെ മുറി പരിശോധിച്ച അവൾക്ക് ചില വിവരങ്ങൾ ലഭിക്കുന്നു . റേ എന്നൊരു സഹോദരൻ തനിക്ക് ഉണ്ടെന്നും ഓട്ടിസം ബാധിച്ച അവൻ ഒരു കൊലപാതകകുറ്റത്തിന്റെ പേരിൽ ജയിൽശിക്ഷ അനുഭവിക്കുക ആണെന്നും അവൾക്ക് മനസ്സിലാവുന്നു .....


'അമ്മ എന്തുകൊണ്ട് ഈ വിവരം തന്നിൽ നിന്ന് മറച്ചു വെച്ചു എന്നറിയാൻ അവൾ രഹസ്യമായി ശ്രമിക്കുന്നു . കൂടാതെ അന്നത്തെ ആ കൊലപാതക കേസ് ഒന്നുകൂടി അന്വോഷിച്ചു അതിന്റെ പിന്നിലെ സത്യങ്ങൾ കണ്ടെത്താനും അവൾ ശ്രമമാരംഭിക്കുന്നു ..............


പക്ഷെ അതിനു തന്റെ ജീവന്റെ വില ഉണ്ടെന്ന് അവൾ അറിയാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു ..............................



ശേഷം നിങ്ങൾ കണ്ടറിയുക , ഇമോഷണൽ രംഗങ്ങൾക്ക് കൂടി പ്രാധാന്യം നൽകിക്കൊണ്ട് കഥ പറഞ്ഞു പോവുന്ന മികച്ചൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രമാണിത് ...




Dutch 

IMDb 7 

Blog: peruva.com





0 Comments:

Post a Comment

Search This Blog

Powered by Blogger.