The Good Neighbor (2016) Psychological Drama/Thriller വീഡിയോ റിവ്യൂ :  ടെലിഗ്രാം ലിങ്ക് : https://t.me/peruva/1779 ക്ലൈമാക്സ് കൊണ്ട് പ്രേക്...

Home » , , » The Good Neighbor

The Good Neighbor

 The Good Neighbor (2016)

Psychological Drama/Thriller



വീഡിയോ റിവ്യൂ : 


ടെലിഗ്രാം ലിങ്ക് :https://t.me/peruva/1779

ക്ലൈമാക്സ് കൊണ്ട് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലെർ ചിത്രം



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/YpjoUCptnuQ




ഗ്രെനിറ്റി എന്ന വൃദ്ധന് ജീവിതത്തിൽ അങ്ങനെ എടുത്തു പറയത്തക്ക സുഹൃത്തുക്കളോ ബന്ധുക്കളോ ഒന്നും ഉണ്ടായിരുന്നില്ല. ജീവിതത്തിൽ അയാൾക്ക്‌ താങ്ങും തണലും സുഹൃത്തും എല്ലാം അയാളുടെ ഭാര്യ ആയിരുന്നു. അവളുടെ മരണശേഷം അവളെക്കുറിച്ചുള്ള ഓർമ്മകൾ താലോലിച്ചു അയാൾ തന്റെതായ ഒരു ലോകത്തിലായിരുന്നു ജീവിച്ചിരുന്നത്.




അങ്ങനെ ഇരിക്കെ അയാളുടെ അയല്പക്കത്തെ രണ്ടു ഹൈസ്കൂൾ വിദ്യാർഥികൾ ഇയാളെ ഒന്ന് പറ്റിക്കാൻ തീരുമാനിക്കുന്നു.  ഇയാളുടെ വീട്ടിൽ ഒരു പ്രേതം ഉണ്ടെന്ന് ഇയാളെ വിശ്വസിപ്പിക്കാനും അതുമൂലം ഇയാളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ ഒരു ക്യാമറയിൽ ചിത്രീകരിക്കാനും ഇവർ പ്ലാൻ ചെയ്യുന്നു. അതിനായി ഒരു ദിവസം ഇയാൾ പുറത്തുപോയ സമയം ആ വീടിനുള്ളിൽ ചില ഒളിക്യാമറകളും മറ്റു ചില ഉപകരണങ്ങളും ഇവർ വെയ്ക്കുന്നു....



രാത്രികാലത്ത് അയാളുടെ വീടിനുള്ളിൽ പ്രേതബാധ ഉണ്ടെന്നു തോന്നിപ്പിക്കുന്ന രീതിയിൽ പല കാര്യങ്ങളും ഈ കുട്ടികൾ ചെയ്തു കൂട്ടുന്നു....



പക്ഷെ ഇതിന്റെ എല്ലാം ഫലം അവർ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒന്നായിരുന്നു..




അതെല്ലാം നിങ്ങൾ ചിത്രം കണ്ടുതന്നെ അറിയുക, അപ്രതീക്ഷിത ക്ലൈമാക്സ്‌ സമ്മാനിക്കുന്ന ഒരു ത്രില്ലെർ ചിത്രമാണിത്.....



English

IMDb 6.3

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.