The Client [2011] Court room Crime Thriller വീഡിയോ റിവ്യൂ :  ടെലിഗ്രാം ലിങ്ക് : https://t.me/peruva/1734 മികച്ച ക്ലൈമാക്സ്‌ രംഗങ്ങളും  ത്രി...


The Client

 The Client [2011]

Court room Crime Thriller


വീഡിയോ റിവ്യൂ : 















ടെലിഗ്രാം ലിങ്ക് :https://t.me/peruva/1734


മികച്ച ക്ലൈമാക്സ്‌ രംഗങ്ങളും  ത്രില്ലടിപ്പിക്കുന്ന കഥാസന്ദർഭങ്ങളുമായി കോടതിയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഒരു ഒന്നൊന്നര കൊറിയൻ ത്രില്ലെർ ചിത്രം....


ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/sEAn3xGaOy0



വെഡിങ്ങ് ആനിവേഴ്‌സറിക്ക് ഭാര്യക്ക് പൂക്കളുമായി എത്തിയ ഹാന് സഹിക്കാൻ പറ്റുന്ന കാഴ്ചയായിരുന്നില്ല വീട്ടിൽ കാത്തിരുന്നത്.

വീട് മുഴുവൻ ഭാര്യയുടെ രക്തമായിരുന്നു. അവളുടെ ശരീരം അവിടെയെങ്ങും കാണുവാനും ഇല്ലായിരുന്നു.



സ്ഥലത്തെത്തിയ പോലീസ് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ ഹാനെ അറസ്റ്റ് ചെയ്യുന്നു.


ഇത്രയും രക്തം ശരീരത്തിൽ നിന്നും നഷ്ടപ്പെട്ടാൽ ഒരാളും പിന്നെ ജീവനോടെ ഇരിക്കില്ല എന്ന് പോലീസിന് അറിയാമായിരുന്നു.


കോടതിയിൽ കേസ് എത്തിയപ്പോൾ ഹാന് വേണ്ടി വക്കീലായ ഹാങ് സൂങ് ഹാജരാവുന്നു. നിരപരാധിയായ ഹാനെ ഏതു വിധേനെയും രക്ഷിക്കുവാൻ അയാൾ ശ്രമിക്കുന്നു. എന്നാൽ പ്രോസിക്യൂഷൻ വക്കീലായി ശക്തനായ പാർക്ക് എത്തിയതോടെ കാര്യങ്ങൾ എല്ലാം തകിടം മറിയുന്നു.....



ശേഷം നിങ്ങൾ കണ്ടറിയുക....




ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന, മികച്ച ക്ലൈമാക്സ്‌ സമ്മാനിക്കുന്ന ഈ ത്രില്ലെർ കൊറിയയിൽ ഏറ്റവും കൂടുതൽ കാശ് വാരിയ ചിത്രങ്ങളിൽ ഒന്നാണ്....




Korean

IMDb 6.9

Blog : peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.