Machine Gun Preacher [2011] Crime / Drama വീഡിയോ റിവ്യൂ :  ടെലിഗ്രാം ലിങ്ക് :  https://t.me/peruva/1725 ഒരു കയ്യിൽ ബൈബിളും മറു കയ്യിൽ മെഷിൻ...

Home » , , , » Machine Gun Preacher

Machine Gun Preacher

 Machine Gun Preacher [2011]

Crime / Drama


വീഡിയോ റിവ്യൂ : 










ടെലിഗ്രാം ലിങ്ക് : https://t.me/peruva/1725

ഒരു കയ്യിൽ ബൈബിളും മറു കയ്യിൽ മെഷിൻഗണ്ണുമായി ആഫ്രിക്കയിലെ സുഡാനിലെ കുട്ടികളെ രക്ഷിക്കാൻ ജന്മമെടുത്ത ഒരു  മനുഷ്യന്റെ യഥാർത്ഥ ജീവിതകഥ പറയുന്ന ചിത്രമാണിത്....



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/_V73mFYM3ro



മദ്യവും മയക്കുമരുന്നുമായി ജന്മം പാഴാക്കി ജീവിച്ച സാം ചിൽഡേഴ്‌സ് വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ചില മതപ്രഭാഷണയോഗങ്ങളിൽ ഒക്കെ പങ്കെടുക്കുന്നു.


അത് അയാളുടെ ജീവിതത്തിൽ അദ്‌ഭുതകരമായ ഒരു മാറ്റമാണ് ഉണ്ടാക്കിയത്. പിന്നീടുള്ള

അയാളുടെ ജീവിതം ദൈവവചനങ്ങൾ അനുസരിച്ചുള്ളതായിരുന്നു.



അങ്ങനെ ഇരിക്കെ അയാൾ മിഷനറിമാർക്കൊപ്പം സുഡാനിലേക്ക് ഒരു യാത്ര നടത്തുന്നു. ആഭ്യന്തരയുദ്ധം രൂക്ഷമായ അവിടെ സ്ത്രീകളേയും കുട്ടികളേയും ഒരു ദാക്ഷ്യണ്യവും ഇല്ലാതെ കൂട്ടക്കൊല ചെയ്യുന്നത് കണ്ടറിഞ്ഞ സാം അവരെ രക്ഷിക്കാൻ തീരുമാനിക്കുന്നു.



അതിന് ബൈബിൾ മാത്രം പോരാ എന്നറിയാവുന്ന അയാൾ മറുകയ്യിൽ തോക്കുമേന്തി നടത്തിയ പോരാട്ടം കണ്ടുതന്നെ അറിയുക.....



യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി എടുത്ത ഈ ചിത്രം ഉറപ്പായും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്ന് തന്നെയാണ്....



English

IMDb 6.8

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.