A Second Chance [2014]
Thriller
ഡാനിഷിൽ നിന്നും പുറത്തിറങ്ങിയ മികച്ച ഒരു ഇമോഷണൽ ത്രില്ലെർ ചിത്രമാണിത്.
ഗെയിം ഓഫ് ത്രോൺസിലൂടെ പ്രശസ്തനായ Nikolaj Coster-Waldauഉം ഡിപ്പാർട്മെന്റ് ക്യു സീരീസിലൂടെ പ്രശസ്തനായ Nikolaj Lie Kaas'ഉം ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു.....
തെല്ലൊരു ഞെട്ടലോടെയും അതിലേറെ അമ്പരപ്പോടെയും മാത്രമേ ഈ ചിത്രം നിങ്ങൾക്ക് കണ്ടു തീർക്കുവാൻ സാധിക്കുകയുള്ളു......
ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :
ഫ്ലാറ്റിനുള്ളിലെ യുവ ദമ്പതികൾ അയൽക്കാർക്ക് ശല്യം ഉണ്ടാക്കുന്നു എന്ന പരാതിയേത്തുടർന്ന് അന്വേഷിക്കാൻ വേണ്ടി എത്തിയതായിരുന്നു പോലീസ് ഡിറ്റെക്റ്റീവുകളായ സൈമണും ആൻഡ്രിയാസും.
മയക്കുമരുന്നിനു അടിമകളായ ഈ യുവദമ്പതിമാരുടെ ഒപ്പം ഒരു പിഞ്ചു കുഞ്ഞും ഉണ്ടെന്ന് പോലീസിന് മനസിലാവുന്നു....
രണ്ടുമാസം പോലും പ്രായമില്ലാത്ത ആ കുട്ടി അവരോടൊപ്പം നരകതുല്യമായ ജീവിതമാണ് നയിക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ ആൻഡ്രിയാസിനു മനസിലാവുന്നു....
പക്ഷെ ഇത്രയും ചെറിയ കുട്ടിയെ മാതാപിതാക്കളുടെ അരികിൽ നിന്നും മാറ്റി നിർത്താൻ നിയമം അനുവദിക്കുന്നുണ്ടായിരുന്നില്ല....
അങ്ങനെ ഇരിക്കെ ആ നാട്ടിൽ ഒരപ്രതീക്ഷിത സംഭവം നടക്കുന്നു, ഇതിനെത്തുടർന്ന് ആൻഡ്രിയാസിന്റെയും ആ യുവദമ്പതിമാരുടെയും ജീവിതം മാറിമറിയുന്നു..
അത് നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക....
അപ്രതീക്ഷിതസംഭവ വികാസങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു ചിത്രമാണിത്...
Danish
IMDb 6.8
Blog: peruva.com

0 Comments:
Post a Comment