തിങ്കളാഴ്ച നിശ്ചയം (2021) Malayalam Comedy /Drama വീഡിയോ റിവ്യൂ : നാട്ടിൻപുറത്തിന്റെ നിഷ്കളങ്കത ആവോളം വാരി വിതറിയിരിക്കുന്ന ഒരു മനോഹരമായ ചി...

Home » , , » Thinkalazhcha Nishchayam

Thinkalazhcha Nishchayam

 തിങ്കളാഴ്ച നിശ്ചയം (2021)

Malayalam Comedy /Drama


വീഡിയോ റിവ്യൂ :നാട്ടിൻപുറത്തിന്റെ നിഷ്കളങ്കത ആവോളം വാരി വിതറിയിരിക്കുന്ന ഒരു മനോഹരമായ ചിത്രമാണിത്.

നമ്മൾ നിത്യജീവിതത്തിൽ കണ്ടു മുട്ടുന്ന ഒരുപാട് ആളുകളോട് സാമ്യം തോന്നുന്ന കഥാപാത്രങ്ങളെ നമുക്ക് ഈ ചിത്രത്തിൽ കാണാൻ സാധിക്കും.


ചിരിച്ചു ആസ്വദിച്ചു കുടുംബത്തോടൊപ്പം കാണാൻ പറ്റിയ ഒരു ചിത്രമാണിത്..


ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/QKZw0imGm7wവിജയൻ-ലളിത ദമ്പതിമാരുടെ മൂത്ത മകൾ സുരഭി അച്ഛൻ പറഞ്ഞ ആളെ കല്യാണം കഴിക്കാൻ കൂട്ടാക്കിയില്ല, ഒടുവിൽ അവൾക്ക് ഇഷ്ടപ്പെട്ട ആളെ വീട്ടുകാർ കെട്ടിച്ചു കൊടുത്തു.മൂത്ത മകൾ തന്നെ ധിക്കരിച്ചതിനാൽ രണ്ടാമത്തെ മകൾ സുജക്ക് ഒരു ഗൾഫ്കാരന്റെ ആലോചന വന്നപ്പോൾ വിജയൻ മകളുടെ ഇഷ്ടം ഒന്നും ചോദിക്കാൻ പോയില്ല .ആ വരുന്ന തിങ്കളാഴ്ച വിവാഹ നിശ്ചയം നടത്താൻ അയാൾ തീരുമാനിക്കുന്നു...എന്നാൽ സുജയുടെ ഉള്ളിൽ എന്തായിരുന്നു എന്നും ആ വിവാഹ നിശ്ചയവീട്ടിലെ മറ്റു കാഴ്ചകളും നിങ്ങൾ കണ്ടു തന്നെ അറിയുക


അധികം സിനിമകളിൽ ഒന്നും കണ്ടു പരിചയമില്ലാത്ത ഒരു കൂട്ടം താരങ്ങളുടെ മത്സരിച്ചുള്ള അഭിനയം നിങ്ങൾക്ക് ഈ ചിത്രത്തിൽ കാണാൻ സാധിക്കും. ആരാണ് മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നത് എന്ന് പറയുക അല്പം പ്രയാസമേറിയ കാര്യമാണെന്ന് ചിത്രം കണ്ടുകഴിയുമ്പോൾ നിങ്ങൾക്ക് മനസിലാകും. ചിത്രത്തിൽ വെറും പത്തു മിനിറ്റിൽ താഴെയുള്ള വേഷത്തിൽ എത്തിയിരിക്കുന്ന മനീഷ എന്ന കഥാപാത്രത്തെ കൂടി കണ്ടു കഴിയുമ്പോൾ ബിരിയാണിക്കൊപ്പം ഒരു പാലട പ്രഥമൻ കിട്ടിയ സന്തോഷം പ്രേക്ഷകർക്ക് ലഭിക്കും.


മികച്ച കഥക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള കേരളാ സംസ്ഥാന ഫിലിം അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രം പ്രേക്ഷകരെ നൂറു ശതമാനം രസിപ്പിക്കും എന്നുറപ്പാണ്..Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.